പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് കായികമന്ത്രി അജയ് മാക്കന് പറഞ്ഞു. ഹോക്കി ഇന്ത്യയുടെ പക്കല്‍ പണമില്ലെന്ന വാദം തെറ്റാണെന്നും മാക്കന് പറഞ്ഞു. നേരത്തെ ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം കളിക്കാര്‍ നിരസിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പാരിതോഷിക തുക ഉയര്‍ത്തിക്കൊണ്ട് കായികമന്ത്രാലയം രംഗത്തെത്തിയത്.
അതേസമയം, കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരവും ഗോള്‍ കീപ്പറുമായ ശ്രീജേഷിന് പാരിതോഷികം നല്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുമെന്ന് കായികമന്ത്രി ഗണേഷ്കുമാര് പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഗണേഷ്കുമാര് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല