1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

കാന്‍സറിന് കാരണമാകുന്ന നിരോധിത മാരക കീടനാശിനിയായ ഡി.ഡി.ടിയുടെ അംശം മുലപ്പാലില്‍ കണ്ടെത്തി. 146 മുലപ്പാല്‍ സാമ്പിളുകളില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഡി.ഡി.ടിയിലുള്ള ഡൈക്ളോറോഡൈഫീനൈല്‍ ക്ളോറോ ഈഥൈന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഹോംകോംഗിലുള്ള ചൈനീസ് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

കാര്‍ഷിക മേഖലയില്‍ ഡി.ഡി.ടി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും ഭക്ഷ്യശൃംഗലയിലൂടെ ഇത് കൈമാറുകയാണെന്നാണ് സൂചനകളെന്നും പഠനത്തില്‍ റയുന്നു. കടല്‍ വിഭവങ്ങളും പാലുത്പന്നങ്ങളും മൃഗങ്ങളുടെ മാംസവും കൂടുതല്‍ ഉപയോഗിക്കുന്നവരിലാണ് ഡി.ഡി.ടിയുടെ അംശം മാരകമായ രീതിയില്‍ കാണുന്നതെന്ന് ഗവേഷകനായ സെ വെയ് വോംഗ് അറിയിച്ചു.

മലിനീകരിക്കപ്പെട്ട വായുവും അപകടകാരികളായ ഡയോക്സിനുകള്‍ക്ക് കാരണമാകുന്നുണ്ട്. ജപ്പാന്‍, ചൈന തുടങ്ങിയ മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന രാജ്യങ്ങളിലും ഈ അപകട സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങളില്‍ ഭക്ഷ്യോത്പാദന മേഖലയില്‍ ഡി.ഡി.ടി ഇപ്പോഴും ഉപയോഗിക്കുന്നതായും അവര്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.