സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയണന്റെ പുതിയ പാത്രയാര്ക്കല് വികാരിയായി, അഭിവന്ദ്യ മാത്യൂസ് മോര് അപ്രേം തിരുമേനിയെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ് ബാവാ തിരുമനസ്സ് അടുത്ത മൂന്നു വര്‍ഷത്തേക്കു നിയമിച്ചു കൊണ്ട് കല്പ്പനയായി.
അഭി. തിരുമേനി ഇപ്പോള്‍ അങ്കമാലി ഭദ്രാസന ത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയാണ്. യു.കെ. യുടെ മുന്‍ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് തിരുമേനി യു. എ. ഇ. ലുള്ള പള്ളികളുടെ ചുമതല ഏല്ക്കുന്ന സാഹചര്യത്തിലാണു പുതിയ ക്രമീകരണം.
2011 ഒക്ടോബര്‍ 1, 2 തീയതികളില്‍ ബ്രിസ്റ്റൊളില്‍ ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന വേളയില്‍ യു. കെ. റീജിയണല്‍ സഭാ കൗണ്‍സിന്റെ നേതൃത്ത്വത്തില്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ അപ്രേം തിരുമേനിക്കു സ്വീകരണവും യു. കെ. യുടെ മുന്‍ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് കൂറീലോസ് തിരുമേനക്കു യാത്രയയപ്പും ക്രമീകരിച്ചിരിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല