കള്ളവും ചതിയുമില്ലാതെ ഏവരും സമത്വത്തില്‍ ജീവിച്ച മഹാബലിയുടെ ഭരണകാലത്തെ ഓര്‍മ്മകള്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കേരള ക്ലബ് നനീറ്റന്‍ ഇത്തവണ ഓണാഘോഷത്തിന്റെ ഉദ്ഘാടനം മാവേലിയുടെ നാട്ടില്‍ നിന്നും വന്ന മാതാപിതാക്കളെക്കൊണ്ട് നിറവേറ്റി.
ഇത്തവണത്തെ കേരള ക്ലബിന്റെ ഓണാഘോഷം മക്കളെ സന്ദര്‍ശിക്കുന്ന മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നനീറ്റനില്‍ ഉള്ള ക്ലബ് മെമ്പര്‍മാരുടെ മാതാപിതാക്കള്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിനുശേഷം വര്‍ണ്ണശബളമായ നൃത്തനൃത്തങ്ങളോടൊപ്പം കലാകായിക മത്സരങ്ങളും നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഓണസദ്യയും മഹാബലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല