1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

സമാധാനത്തോടെ ‘ജീവിക്കണമെന്നാഗ്രഹിക്കുന്ന’വര്‍ക്കായി ജപ്പാനില്‍ പുതിയൊരു ഹോട്ടല്‍ തുറന്നു. എന്നാല്‍ മുറികള്‍ക്കു പകരം ഈ ഹോട്ടലില്‍ കോള്‍ഡ് സ്‌റ്റോറേജുകളാണെന്നു മാത്രം. കാരണം മരിച്ചവര്‍ക്കു മാത്രമേ ഇവിടെ പ്രവേശമനമുള്ളൂ.

യോക്കോഹാമ നഗരത്തിലുള്ള ഈ ഹോട്ടലില്‍ വന്ന് അടുത്ത ബന്ധുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹോട്ടലിലെ അന്തേവാസികളെ കാണാം. എന്നാല്‍ ഇത് ഒരു സ്ഥിരം സംവിധാനമാണെന്ന് ആരു കരുതണ്ട. നഗരത്തിലെ ശവസംസ്‌കാരകേന്ദ്രങ്ങളെല്ലാം തന്നെ തിരക്കിലായതിനാല്‍ ഊഴം കാത്തുനില്‍ക്കുന്നവര്‍ക്കുള്ളതാണ് ഈ ഹോട്ടല്‍.

ഇനി ഹോട്ടല്‍ മുറി ചെലവുകുറഞ്ഞതാണെന്ന് കരുതണ്ട്. ഒരു ദിവസം ഏകദേശം 7500 രൂപയെങ്കിലും കൊടുത്താല്‍ മാത്രമേ ‘കയറി’ കിടക്കാനാവൂ. കെട്ടിടത്തിന് ഹോട്ടലിന്റെ കെട്ടും മട്ടുമായതിനാല്‍ പലരും മുറി അന്വേഷിച്ചെത്തുന്നുണ്ട്. ‘മുറിയുണ്ട്, പക്ഷേ, കോള്‍ഡ് സ്‌റ്റോറേജാണെന്നു മാത്രം’-എന്നാണ് ജീവനക്കാരുടെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.