ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഫാക്ടറി സ്ഥാപിയ്ക്കാനുള്ള ശ്രമവുമായി സൗദി അറേബ്യ. ഈ വര്‍ഷാവസാനത്തോടെ 22,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫാക്ടറി ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണ വ്യാപാരരംഗത്ത് കാല് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള തയ്ബ ഫോര്‍ ഗോള്‍ഡ് ആന്‍ഡ് ജ്യുവല്‍സ് എന്ന കമ്പനിയാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്.
കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അഞ്ഞൂറിനും എണ്ണൂറിനും ഇടയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.ഏറ്റവും കൂടുതല്‍ സ്വര്‍ണം നീക്കിയിരിപ്പുള്ള രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയുടെ പക്കല്‍ 323 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല