മാഞ്ചസ്റ്റര്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള ഒക്റ്റോബര്‍ 15 ശനിയാഴ്ച നടക്കും. നേരത്തെ ഒക്റ്റോബര്‍ എട്ടിന് നടത്താന്‍ തീരുമാനിച്ച കലാമേള ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നുവെന്നു റീജിയണ്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയ അറിയിച്ചു.
പതിനഞ്ചിന് രാവിലെ ഒന്‍പതു മണി മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ കലാമേളക്ക് തുടക്കമാകും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് കലാമേളക്ക് ആതിഥ്യം അരുളുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഈ മാസം 30 ന് മുന്‍പായി താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചു പേര് വിവരങ്ങള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): 07985641921
ദിലീപ് മാത്യു (റോച്ചഡെയില്‍): 07961220354
ജോസ് മാത്യു (ലിവര്‍ പൂള്): 07906415736
കലാമേള സ്പോന്സര് ചെയ്യുവാന്‍ താല്പര്യമുള്ളവര് റീജിയണ്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയയുമായി ബന്ധപ്പെടണം:07552381784
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല