ഏറിയാല്‍ അന്‍പതു പൌണ്ടിന്റെ നോട്ടു വരെ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് മില്യന്‍ പൌണ്ട് നോട്ട് സ്വന്തമാക്കാന്‍ സുവര്‍ണാവസരം.63 വര്‍ഷം മുന്‍പ് മാര്‍ഷല്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധാനന്തരം കടക്കെണിയിലായ യൂറോപ്പിനെ സഹായിക്കാന്‍ വേണ്ടി അമേരിക്ക നടപ്പിലാക്കിയ പദ്ധതിയാണ് മാര്‍ഷല്‍ ഏയ്ഡ് പ്രോഗ്രാം. യൂറോപ്പിന്റെ കടക്കെണി മാറ്റുകയെന്ന ദൗത്യത്തിന് പുറമെ സോവിയറ്റ് കമ്യൂണിസം യൂറോപ്പില്‍ പടര്‍ന്ന് പിടിക്കാതിരിക്കുകയെന്ന ദൗത്യവും അതിന് പിന്നിലുണ്ടായിരുന്നുവെന്നത് വേറെകാര്യം. എന്തായാലും മാര്‍ഷല്‍ പ്രോഗ്രാമിന്റെ ആദ്യദൗത്യം യൂറോപ്പിനെ കടക്കെണിയില്‍നിന്ന് രക്ഷിക്കുകയെന്നതുതന്നെയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് അമേരിക്കയ്ക്ക് വിജയം നേടിക്കൊടുക്കാന്‍ പ്രധാന കാരണക്കാരനായ ജോര്‍ജ്ജ് മാര്‍ഷലെന്ന ആര്‍മി ചീഫിന്റെ പേരിലാണ് മാര്‍ഷല്‍ പദ്ധതി അറിയപ്പെടുന്നത്. അമേരിക്കയുടെ തന്ത്രപ്രധാന സ്ഥാനമായിരുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്നു ജോര്‍ജ്ജ് മാര്‍ഷല്‍. യുദ്ധത്തിനുശേഷം യൂറോപ്പിനെ സാമ്പത്തികമായി സഹായിച്ചില്ലെങ്കില്‍ സോവിയറ്റ് കമ്യൂണിസം പടര്‍ന്ന് പിടിക്കുമെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് യൂറോപ്പിനെ സഹായിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിക്കാമെന്ന് തീരുമാനിച്ചത്.
മാര്‍ഷല്‍ പദ്ധതിയുടെ ഭാഗമായി ഒരു മില്യണ്‍ പൗണ്ടിന്റെ ബാങ്ക് നോട്ടാണ് ഇറക്കിയത്. 1948 ഓഗസ്റ്റ് മുപ്പതിനാണ് ഇത് ഇറക്കിയത്. ഈ നോട്ട് അതേവര്‍ഷം ഓക്ടോബറില്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ഈ ബാങ്ക്നോട്ടാണ് ഈമാസം അവസാനം നടക്കുന്ന ലേലത്തില്‍ വില്‍ക്കാന്‍ പോകുന്നത്. ക്രിസ് ബെബ്ബാണ് ഇത് ലേലത്തില്‍ വെയ്ക്കാന്‍ പോകുന്നത്. ലേലത്തില്‍ 50,000 പൗണ്ട് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല