ബര്‍മിംഗ്ഹാം: രണ്ടാം ശനിയാഴ്ചകളില്‍ ബര്‍മിംഗ്ഹാമിലെ ബഫേല് കണ്വെന്ഷന് സെന്ററില്‍ ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏകദിന കണ്‍വെന്‍ഷനില്‍ മാന്‍ഡിയ രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളിക്കാട്ട് സംബന്ധിക്കും. ഒക്ടോബറിലെ കണ്‍വെന്‍ഷനില്‍ കോട്ടയം ക്രിസ്റ്റിന് സെന്ററിലെ ബ്രദര്‍ സന്തോഷും വചന പ്രഘോഷണം കുട്ടികള്‍ക്കായി നടത്തും.
2010 ജനുവരി 18 ന് സ്ഥാപിതമായ മാന്‍സിയ രൂപതയുടെ പ്രഥമ മെത്രാനാണ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ 17460 കിലോ മീറ്റര്‍ ചുറ്റളവിലാണ് മാന്‍ഡിയ രൂപതയുടെ അതിര്‍ത്തി. മൂവാറ്റുപുഴയില്‍ ജനിച്ച് വയനാട്ടിലെ നാദാവയലില് വളര്‍ന്ന മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആലുവാ സെമിനാരിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിട്ടിയില് നിന്നും ലൈന്സ്ഫ്യാറ്റ് എടുത്തു.
കാറ്റിക്കിസത്തില് കുട്ടികളില്‍ ദൈവ വചനമൊരുക്കുന്നതില് കേരള കത്തോലിക് സഭയില്‍ മുഖ്യ പങ്കു വഹിച്ച പ്രസ്ഥാനമാണ് കോട്ടയം കളത്തിപ്പടി ആസ്ഥാനമായിട്ടുള്ള ക്രിസ്റ്റിന് സെന്റര്‍. സഹോദരന്മാരായ സന്തോഷും ബൈജുവും രൂപപ്പെടുത്തിയ പ്രസ്ഥാനത്തിലേക്ക് പി.വി മേരിക്കുട്ടി ടീച്ചറും ചേര്‍ന്നതോടെ, അന്തരിച്ച മോണ്‍. പീറ്റര്‍ ഊരാളിയാല് പേര് നല്കപ്പെട്ട ക്രിസ്റ്റീന്‍ , കുട്ടികളിലെ കാരിസ്മാറ്റിക് നവീകരണത്തിന് 25 വര്‍ഷം മുന്‍പ് തുടക്കം കുറിച്ചു.
രണ്ടായിരത്തിനടുത്ത് വിശ്വാസികള്‍ ഒരുമിച്ചു കൂടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ യോര്‍ക്ക്ഷെയറില്‍ നിന്നും ഒക്റ്റോബര്‍ മുതല്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. രാവിലെ 5.30 ന് ബ്രാഡ്ഫോര്‍ഡില്‍ നിന്നും യാത്ര തിരിച്ചു 6.15 ന് വെയ്ക്ക്ഫീല്ഡില് എത്തുന്നതാണ്. ബസ് സംബന്ധമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 01274498942
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല