ലീഡ്സ് മലയാളി അസോസിയേഷന് (ലിമ) ക്രിസ്മസ് പുതുവല്‍സരാഘോഷം അസോസിയേഷന് പ്രസിഡന്റ് ജയന് കൊച്ചുവീട്ടിലിന്റെ അധ്യക്ഷതയില്‍ നടന്നു. അസോസിയേഷന് അംഗങ്ങളില്‍ നിന്നു നറുക്കിട്ടു തിരഞ്ഞെടുത്ത ജോബി വര്‍ഗീസും കുടുംബവുമാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ഫിലിപ്പ് കടവില്‍, ട്രഷറര്‍ സാബു സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടി. പ്രൈമറി സ്കൂളില്‍ നിന്നും ഏറ്റവുമധികം മാര്‍ക്കു നേടിയ ആല്‍ബി ജോസഫിന് ഏദന്‍സ് കേരള ഫുഡ് സ്പോണ്സര് ചെയ്ത ട്രോഫിയും കാഷ് അവാര്‍ഡും നല്കി അഭിനന്ദിച്ചു. ക്രിസ്മസ് സാന്താ ആയി വേഷമിട്ട സൈബി സ്കറിയ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കേക്കുകളും മിഠായിയും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളുമുണ്ടായിരുന്നു. ജേക്കബ് കുയിലാടന് സംവിധാനം ചെയ്ത ‘തിരുപ്പിറവി’ എന്ന സ്കിറ്റ് എല്ലാവരേയും ആകര്‍ഷിച്ചു. മാഞ്ചസ്റ്റര്‍ സരിഗയുടെ ഗാനമേളയും വിഭവസമൃദ്ധമായ ക്രിസ്മസ് സദ്യയും പരിപാടികള്‍ക്കു കൊഴുപ്പേകി.
ലീഡ്സില്‍ ഉടന്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കാനും തുടര്‍ന്നും എല്ലാ വര്‍ഷവും കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കുന്നതിനും തീരുമാനിച്ചതായി അസോസിയേഷന് പ്രസിഡന്റ് ജയന് കൊച്ചുവീട്ടില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല