സ്വന്തം ലേഖകൻ: മ്യാൻമറിൽ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) വൻഭൂരിപക്ഷത്തിലേക്ക്. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷത്തിന് 322 സീറ്റ് ആണ് വേണ്ടത്. ഇതുവരെ ഫലം പ്രഖ്യാപിച്ച 434 സീറ്റിൽ 368 എണ്ണവും എൻഎൽഡി നേടിക്കഴിഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി (യുഎസ്ഡിപി) ആണ് മുഖ്യപ്രതിപക്ഷം. യുഎസ്ഡിപിക്ക് 24 സീറ്റ് ലഭിച്ചു. 42 സീറ്റിന്റെ ഫലം വരാനുണ്ട്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച യുഎസ്ഡിപി പുതിയ വോട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വലിയ ക്രമക്കേടുകളില്ലാതെ തിരഞ്ഞെടുപ്പ് സുഗമമായി നടന്നുവെന്ന് അന്താരാഷ്ട്ര-ആഭ്യന്തര നിരീക്ഷകര്‍ പറഞ്ഞു. ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പട്ടാള ഭരണം അവസാനിച്ചശേഷമുള്ള രണ്ടാമത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 390 സീറ്റാണ് എന്‍.എല്‍.ഡി നേടിയത്. റോഹിംഗ്യന്‍ മുസ്ലിം വിഷയത്തില്‍ കൈക്കൊണ്ട നടപടികളുടെ പേരില്‍ സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സ്യൂചിയുടെ സത്പേരിന് മങ്ങലേറ്റിരുന്നെങ്കിലും ബമാര്‍ വിഭാഗക്കാരുടെ ഇടയില്‍ സ്യൂചിക്ക് വലിയ സ്വാധീനമാണുള്ളത്.
2015-ല്‍ സൈനിക ഭരണം അവസാനിച്ചതിനുശേഷം നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എന്‍എല്‍ഡി നേടിയിരുന്നത്. തിരഞ്ഞെടുപ്പ് സ്യൂചിയുടെ നേതൃത്വത്തില്‍ എന്‍.എല്‍.ഡി. ആണ് തൂത്തുവാരിയത്. എന്നാൽ പിന്നീട് പട്ടാളവുമായി ഭരണം പങ്കുവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രോഹിൻഗ്യ മുസ്ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നൽകിയ മൗനാനുവാദവും രാജ്യാന്തര തലത്തിൽ സൂ ചിയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല