കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വർണ്ണാഭമായ ലണ്ടൻഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 ഞായറാഴ്ച്ച തിരശീല ഉയരുന്നു . ഭാരത കലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുൻപിൽ അനുഭവവേദ്യമാക്കുക, ഒപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്റെ വിവിധങ്ങളായ കല സംസ്ക്കാരം സംഗീതം തുടങ്ങിയവയിൽ പരിശീലനം നൽകുക മുതലായലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കലാഭവൻ ലണ്ടൻ ഈ അന്താരാഷ്ട്ര നൃത്തോല്സവം സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ 15 ഞായറാഴ്ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് (ഇന്ത്യൻ സമയം 8:30 പിഎം) പ്രശസ്ത സിനിമതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഉത്‌ഘാടനംനിർവഹിക്കും. ഉത്‌ഘാടന ദിവസം നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത് നിരവധി തവണ ഇന്ത്യൻപ്രസിഡണ്ടിൽ നിന്നും അവാർഡ് നേടിയിട്ടുള്ള ഡൽഹിയിൽ നിന്നുള്ള സുപ്രശസ്ത മോഹിനിയാട്ടം നർത്തകിജയപ്രഭ മേനോൻ ആണ്.
തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇതേ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളപ്രേക്ഷകരുടെ മനം കവർന്ന പ്രശസ്തരായ നർത്തകി നർത്തകന്മാർ കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് പേജിലൂടെ ലൈവായി വർണ്ണഭങ്ങളായ നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കും.
WSO കോർഡിനേറ്ററും നർത്തകിയുമായ യുകെയിൽ നിന്നുള്ള ദീപ നായർ ആണ് ഇന്റർനാഷണൽ ഡാൻസ്ഫെസ്റ്റിവൽ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്നസംഘടകയുമായ റെയ്‌മോൾ നിധിരി ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽവിവരങ്ങൾ നൽകും. ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ടൈറ്റിൽ സ്പോൺസർ യുകെയിൽ നിന്നുള്ള “ട്യൂട്ടർ വേവ്‌സ്” ആണ്
ലണ്ടൻ അന്താരാഷ്ട്ര നൃത്തോത്സവത്തിലേക്ക് എല്ലാ കലാ സാംസ്ക്കാരിക നൃത്തസ്നേഹികളെയും കൊച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ടീം ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് WE SHALL OVERCOME ഫേസ്ബുക് പേജ് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല