ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എംപിയുമായ വീരേന്ദ്ര ശര്‍മയ്ക്കെതിരെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനായി ഇന്ത്യന്‍ ടൂറിസം ഓഫിസില്‍ നിന്നു 5000 പൌണ്ട് സംഭാവന വാങ്ങിയതായി വീരേന്ദ്ര ശര്‍മയ്ക്കെതിരെ ആരോപണമുണ്ടായിരുന്നു.
വിദേശസ്രോതസുകളില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നത് 2000 -ലെ തെരഞ്ഞെടുപ്പു ഭേഗദതി നിയമപ്രകാരം ബ്രിട്ടനില്‍ ചട്ടവിരുദ്ധമാണ്. ലേബര്‍ പാര്‍ട്ടി അംഗമായ വീരേന്ദ്ര ശര്‍മ സൌത്തോളില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് 23 -നാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
ഈ ചടങ്ങിനു ഇന്ത്യന്‍ ടൂറിസം ഓഫിസില്‍ നിന്നു സംഭാവന സ്വീകരിച്ചുവെന്നാണ് ആരോപണം. മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആഘോഷ ചടങ്ങിന് എത്തിയിരുന്നു. ബ്രിട്ടനിലെ ഇന്ത്യക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വീരേന്ദ്ര ശര്‍മ കഴിഞ്ഞമാസം കേരളം സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല