രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ച ഭീകരര്‍ ആളുകളുടെ ജീവനെടുക്കാന്‍ ഏത് വഴിയും തേടും. തിരക്കേറിയ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറോ അല്ലെങ്കില്‍ പാഴ്സലായി വീട്ടിലെത്തുന്ന സമ്മാനങ്ങളോ ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം.
എന്നാല്‍ പെര്‍ഫ്യൂം ബോട്ടിലുകള്‍ ഭീകരര്‍ ബോംബായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ വിവരം. ഹിമാചല്‍ പ്രദേശ് സര്‍ക്കാരാണ് ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമാണ് പെര്‍ഫ്യൂം ബോബുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതെന്ന് ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ബോട്ടിലില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ബോംബ് പെര്‍ഫ്യൂം ഉപയോഗിച്ച് തുടങ്ങുമ്പോഴായിരിക്കും പൊട്ടിത്തെറിക്കുക. പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഭീകരരാണ് ഇത് നിര്‍മ്മിക്കുന്നത്. കൊറിയര്‍ വഴിയും മറ്റും സമ്മാനമായി എത്തുന്ന പെര്‍ഫ്യൂം ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല