ലണ്ടന്‍: ഭവന ക്ഷാമം പരിഹരിക്കാനായി ഒഴിഞ്ഞ വീടുകള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സിലുകള്‍ക്കുള്ള അധികാരത്തിന് മൂക്കുകയറിടാന്‍ കൂട്ടുകക്ഷി സര്‍ക്കാരിന്റെ പദ്ധതി. ഇതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന വീട് പിടിച്ചെടുക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം കാത്തിരിക്കണം.
ലേബര്‍ സര്‍ക്കാര്‍ ആറു മാസ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. ഇതിനു മാറ്റം വരുത്തുകയാണെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി എറിക് പിക്കിള്‍സ് പറഞ്ഞു.
വീട്ടുടമയുടെ ആധികാരാവകാശങ്ങള്‍ക്കു മേലുള്ള കടന്നാക്രമണമായി കൗണ്‍സിലുകളുടെ നടപടികള്‍ പലപ്പോഴും മാറുന്നുണ്ടെന്നും അതിനാലാണ് നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും പിക്കിള്‍സ് പറഞ്ഞു.
വില്പനയ്ക്കിട്ടിരിക്കുന്ന വീടിന് ചോദിക്കുന്ന വില വളരെ കുടുതലാണെന്നു തോന്നിയാല്‍ പിടിച്ചെടുക്കാനുള്ള കൗണ്‍സിലുകളുടെ അവകാശവും റദ്ദാക്കുകയാണ്. ഫ്രാന്‍സില്‍ കഴിയുന്ന വൃദ്ധയായ അമ്മയെ പരിചരിക്കാന്‍ പോയ സ്ത്രീയോട് വീട് ഒഴിഞ്ഞുകൊടുക്കാന്‍ വരെ ഒരു കൗണ്‍സില്‍ ആവശ്യപ്പെട്ട സാഹചര്യമുണ്ടായി. ഇത്തരുണത്തിലാണ് കൗണ്‍സിലുകളെ നിയന്ത്രിക്കാന്‍ നടപടി വേണ്ടിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല