1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011

ഡേവിസ് കപ്പിലെ ഏഷ്യ ഓഷ്യാന മേഖലയിലെ ഇന്ത്യ – ജപ്പാന്‍ മത്സരത്തില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. ആദ്യ രണ്ടു സിംഗിള്‍സ് മത്സരങ്ങളിലും പരാജയപ്പെട്ട് ഇന്ത്യ 2-0 നു പുറകില്‍. ഇന്നലെ നടന്ന സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ സോംദേവ് ദേവ് വര്‍മനും രോഹന്‍ ബൊപ്പണ്ണയുമാണ് പരാജയപ്പെട്ടത്. ലോകറാങ്കിംഗില്‍ 65-ാം സ്ഥാനത്തുള്ള സോംദേവിനെ റാങ്കിംഗില്‍ 175-ാം സ്ഥാനത്തുള്ള യുചി സുചിതാണ് അട്ടിമറിച്ചത്. സ്കോര്‍ 6-3, 6-4, 7-5. സോംദേവിനേറ്റ വന്‍തോല്‍വിക്കു ശേഷം ഇന്ത്യക്കു തിരിച്ചുവരാനായില്ല. രണ്ടാം സിംഗിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയില്‍നിന്ന് ഇന്ത്യ ഒരു വിജയം പ്രതീക്ഷിച്ചു.

എന്നാല്‍, ഇന്ത്യന്‍ പ്രതീക്ഷ തെറ്റിച്ച് ബൊപ്പണ്ണ ലോക 55-ാം സീഡു താരമായ നിഷികോരിക്കു മുന്നില്‍ കീഴടങ്ങി. ബൊപ്പണ്ണയ്ക്കു മത്സരത്തിന്റെ ഒരുഘട്ടത്തില്‍പോലും എതിരാളിക്കുമുന്നില്‍ വെല്ലുവിളി ഉയര്‍ത്താനായില്ല. 6-3, 6-2, 6-2 നാണ് ബൊപ്പണ്ണയുടെ പരാജയം.

പതിനാറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോക ഗ്രൂപ്പില്‍ ഇന്ത്യന്‍ സാധ്യതകള്‍ നിലനിര്‍ത്തുന്നതിന് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ പറ്റൂ. ഇനി ഒരു മത്സരംകൂടി ജയിച്ചാല്‍ ജപ്പാന്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോക ഗ്രൂപ്പില്‍ ഇടംപിടിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.