ചൈനയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ ‘സെക്‌സ് ആന്‍ഡ് ലൗ കോഴ്‌സ് ‘ നിര്‍ബന്ധമാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഈ വര്‍ഷം തന്നെ കോഴ്‌സ് നടപ്പാക്കണമെന്നാണു വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം.
പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുകയാണു ലക്ഷ്യം. മനശാസ്ത്ര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രണയവും ലൈംഗികതയും വിദ്യാര്‍ഥികളെ പഠിപ്പിയ്ക്കുക.
പുതിയ കോഴ്‌സ് ഏഴു ഘട്ടങ്ങളായാണു നടപ്പാക്കുക. സെപ്റ്റംബറില്‍ തന്നെ കോഴ്‌സ് തുടങ്ങും. വിവിധ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണു പാഠ്യവിഷയമായി പ്രണയവും സെക്‌സും ഉള്‍പ്പെടുത്തുന്നതു മറ്റു മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നു കണ്ടെത്തിയത്.
ജീവിതത്തിലെ നിരാശകളും സംഘര്‍ഷങ്ങളും അതിജീവിക്കാന്‍ ഇതു പ്രാപ്തമാക്കുമെന്നാണു കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുണ്ടായിരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല