നമ്മുടെ നാട്ടില്‍ മുടി വെട്ടി വൃത്തിക്കേടാക്കിയാല് എന്ത് സംഭവിക്കും. മുടിവെട്ടിയവന്റെ കടയില്‍പ്പോയി അല്ലെങ്കില്‍ വീട്ടില്‍പ്പോയി നാല് ചീത്ത പറയും. അതുമല്ലെങ്കില്‍ മോന്തയ്ക്ക് നല്ല തേമ്പ് കൊടുക്കും. അതില്‍ കൂടുതല്‍ എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇങ്ങ് ബ്രിട്ടണിലൊക്കെയാണെങ്കില് കളിമാറും. കടക്കാരന് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്.
നോട്ടിംങ്ങ്ഹാമിലെ ഒരു പ്രാദേശിക മുടിവെട്ടുകടയിലെത്തിയ ചാര്‍ലെറ്റ് ജോണ്‍സിനെ മുടിവെട്ടുകാരന് മുടിവെട്ടി വെട്ടി നോക്കുകുത്തിയാക്കി മാറ്റി. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തന്റെ കാമുകനെ കാണാന്‍ തയ്യാറെടുത്ത പെണ്‍കുട്ടിയെ ആണ് മുടിവെട്ടുകാരന് മുടിവെട്ടി വൃത്തികേടാക്കിയത്. ആദ്യ ബ്ലീച്ചിംങ് കഴിഞ്ഞപ്പോള്‍ത്തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയതായി ഷാര്‍ലെറ്റ് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് എന്തും വരട്ടെയെന്ന് കരുതി മിണ്ടാതെയിരുന്നു.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് തന്നെ ഒരു നോക്കുകുത്തിയാക്കിയതായി പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പതിനൊന്ന് മണിക്കൂറത്തെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് മുടിവെട്ടുകാരന് തന്നെ വിട്ടത്. എന്നാല്‍ കണ്ണാടിയില്‍ നോക്കിയ താന്‍ ഞെട്ടിപ്പോയതായി ഷാര്‍ലെറ്റ് പറഞ്ഞു. ഈ രൂപത്തില്‍ തന്റെ കാമുകന് കണ്ടാല്‍ പിന്നെ ഒരിക്കലും കാണേണ്ടിവരില്ലെന്ന് തിരിച്ചറിഞ്ഞ ഷാര്‍ലെറ്റ് നേരെപ്പോയി അങ്ങ് കേസ് കൊടുത്തു. മുടിവെട്ടുകടക്കാരനെതിരെ കൊടുത്ത കേസില്‍ കോടതി ഷാര്ലെറ്റിന് അനുകൂലമായി വിധിച്ചു.
ഏതാണ്ട് 5250 പൗണ്ടാണ് മുടിവെട്ടുകാരന് ഷാര്ലെറ്റിന് നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നത്. എന്നാല്‍ ട്രെയിനി മുടിവെട്ടുകാരനാണ് ഈ പണി ഒപ്പിച്ചതെന്നാണ് മുടിവെട്ടുകടയുടെ ഉടമ വെളിപ്പെടുത്തിയത്. എന്തുതന്നെയായാലും ഷാര്ലെറ്റിന് മൂന്നുമാസത്തോളമാണ് തൊപ്പിയും വെച്ച് നടക്കേണ്ടിവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല