ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 3-0നു കൈവിട്ടതോടെ ഏകദിനറാങ്കിങില്‍ ഇന്ത്യ താഴോട്ടിറങ്ങി. ലോകകപ്പ് ജേതാക്കളായ ഇന്ത്യ ഇപ്പോള്‍ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന റാങ്കായ അഞ്ചിലാണുള്ളത്.
ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര ആരംഭിക്കുമ്പോള്‍ 117 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. പരമ്പര അവസാനിച്ചപ്പോല്‍ 112 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നോട്ടുകയറി നാലാം സ്ഥാനത്തെത്തി.
130 പോയിന്റുള്ള ആസ്ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 119 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 116 പോയിന്റുമാണുള്ളത്.
പാകിസ്താന്, ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വേ, അയര്‍ലന്റ്, നെതര്‍ലന്റ്, കെനിയ രാജ്യങ്ങളാണ് ഇന്ത്യക്കുപിറകിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല