കള്ളവും ചതിയുമില്ലാത്ത സമൃദ്ധിയുടെ നാളുകളില്‍ മാവേലിത്തമ്പുരാന്‍ നാടുവാണിരുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തി മറ്റൊരു പൊന്നോണം കൂടി കടന്നു പോയി.കേരളത്തിലല്ലെങ്കിലും പരാതികള്‍ ഒന്നുമില്ലാതെ പൂര്‍ണമായ പോലിമയോടെയാണ് പ്രവാസികളും ഓണം ആഘോഷിക്കുന്നത്. പൂക്കാലവും പൂവിളിയും ഓണത്തപ്പനെ ആര്‍പ്പുവിളിയും മുക്കൂറ്റിയും തുമ്പയുംഒന്നുമില്ലെങ്കിലും തങ്ങളാല്‍ ആവും വിധം ഓണത്തിന്‍റെ സന്ദേശം വരും തലമുറയിലേക്ക് പകരാന്‍ ഓരോ മലയാളിയും ശ്രമിക്കാറുണ്ട്.
വെഡ്‌നെസ്ഫീല്‍ഡിലെ മലയാളി കൂട്ടായ്മയായ വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ് (WAM) ഓണാഘോഷം ഇന്നു രാവിലെ പത്തര മുതല്‍ പിക്കറിന്ഗ് റോഡ് കമ്യൂണിറ്റി ഹാളില്‍ നടക്കും.അത്തപ്പൂക്കളം,തിരുവാതിര,പുലികളി,ചെണ്ടമേളം തുടങ്ങി കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന പരിപാടികള്‍ അരങ്ങേറും.അംഗങ്ങള്‍ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.ആഘോഷങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി WAM പ്രസിഡന്റ് സ്ട്രാഡിന്‍ കുന്നക്കാട്ട്,സെക്രട്ടറി സാനു ജോസഫ്,കോ ഓര്‍ഡിനേറ്റര്‍ ജെയ്സ് ജോസഫ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല