വോക്കിംഗ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവല്‍സരാഘോഷം ജനുവരി എട്ടിന് 1.30ന് വോക്കിംഗ് ഷീര്‍വാട്ടറിലുള്ള ബിഷപ് ഡേവിഡ് ബ്രൗണ്‍ ഹാളില്‍ ആരംഭിക്കും. സെന്റ് ഡസ്റ്റന്സ് പള്ളി വികാരി കാനണ്‍ ഫ്രാങ്ക് ഹാറിംഗ്ടണ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് ജോണ്‍ മൂലേക്കുന്നേല്‍ അധ്യക്ഷത വഹിക്കും.
സൗത്ത്വാര്‍ക്ക് രൂപത ചാപ്ലിന് ഫാ. ബിജു അലക്സ് കൊച്ചേരിനാല്പതില് ക്രിസ്മസ് സന്ദേശം നല്‍കും. യുക്മ പ്രസിഡന്റും അസോയിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ വര്‍ഗീസ് ജോണ്‍ ആശംസകളര്‍പ്പിക്കും. അസോസിയേഷന് സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജോയ് പൗലോസ് കൃതജ്ഞതയും പറയും.
തുടര്‍ന്ന്, യുക്മയുടെ വിവിധ കലോല്‍സവങ്ങളില്‍ വിജയികളായ പ്രതിഭകളെ അനുമോദിക്കും. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാരൂപങ്ങളും അരങ്ങേറും. യു.കെയിലെ പ്രമുഖ കലാസംഘമായ ലിറ്റില്‍ ഏയ്ഞ്ചല്‍സ് അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷത്തിനു കൊഴുപ്പേകും.
ഏഴില്‍ പഠിക്കുന്ന പതിനൊന്നു വയസ്സുള്ള ജെം പിപ്സ്, അഞ്ചില്‍ പഠിക്കുന്ന ഒമ്പതു വയസ്സുള്ള ജെന്‍ പിപ്സ്, നഴ്സറിയില്‍ പഠിക്കുന്ന മൂന്നര വയസ്സുള്ള ഡോണ്‍ പിപ്സ് എന്നിവര്‍ക്കൊപ്പം കാര്ഡിഫ്ലിലുള്ള ജെറിന് ജോസഫും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്കൊപ്പം ഏഴുഭാഷകളില്‍ അനായാസമായി പാടുന്ന ഏഴാംക്ലാസുകാരി ജെം പിപ്സ് വയലിനില്‍ മാന്ത്രികവിദ്യ തീര്‍ക്കും.
വിഭവസമൃദ്ധമായ ക്രിസ്മസ് സദ്യയോടെയാണ് പരിപാടികള്‍ സമാപിക്കുക. അസോസിയേഷന് ട്രഷറര്‍ ബോബന് സെബാസ്റ്റിയന്, ജോയിന്റെ സെക്രട്ടറി അബ്രഹാം ചാക്കോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടോമിച്ചന്, ജയ്സണ്‍ ജോസ്, ബിനോയ് ചെറിയാന്, ജോസഫ് ജോര്‍ജ്, ഡോളി ജെയിന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല