സി.എ ജോസഫ്
അസോസിയെഷനുകലുറെ പിന്‍ബലമില്ലാതെ ആരോടും പരാതിയോ പരിഭവമോ പ്രകടിപ്പിക്കാതെ ക്രോയിഡന്‍-മിച്ചം നിവാസികളായ ഇരുപത്തഞ്ചോളം കുടുംബാംഗങ്ങള്‍ നടത്തിയ ഓണാഘോഷം വര്‍ണ്ണാഭമായി. ആരെയും കുറ്റം പറയാതെ ആരോടും വിദ്വേഷം പുലര്‍ത്താതെ കഴിഞ്ഞ 2 വര്‍ഷമായി ഈ സ്നേഹ കൂട്ടായ്മയിലെ കുടുംബാംഗങ്ങള്‍ ഐക്യത്തോടെ മികവാര്‍ന്ന കലാപരിപാടികളുമായി നടത്തുന്ന ഓണാഘോഷം പ്രശംസനീയമാണ്.
ക്രോയിഡണ്‍ പേപ്പര്‍മിന്റ് ക്ലോസ് സ്കൌട്ട് ഹാളില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഓണാഘോഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക-വിനോദ പരിപാടികളാലും കുടുംബാങ്ങങ്ങലുടെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കലാപരിപാടികള്‍ക്ക് മുന്പായി നടത്തിയ സാംസ്കാരിക സമ്മേളനം സി. എ ജോസഫ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സഹോദര സ്നേഹത്തിലും ഐക്യത്തിലും നിലനിന്നുകൊണ്ട് എല്ലാവരെയും സമഭാവനയോടെ കാണുന്ന ഒരു നല്ല സമൂഹമായി ഈ സ്നേഹ കൂട്ടായ്മ മാറണമെന്ന്സി .എ ജോസഫ് തന്റെ ഓണസന്‍ദേശത്തില്‍ എടുത്തു പറഞ്ഞു. മനോജ് ആലയ്ക്കല്‍ സ്വാഗതം ആശംസിച്ചു. കെ. മുരുകേശന്‍ ആശംസാ പ്രസംഗം നടത്തി. ഷാഫി ഷംസുദീന്‍ ക്രുതജ്ഞത പറഞ്ഞു.
തുടര്‍ന്നു കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച ഓണപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ഹാസ്യ കലാപ്രകടനങ്ങള്‍ എന്നിവ വേറിട്ട മികവ പുലര്‍ത്തി. പ്രശസ്ത ഗായകന്‍ മുഹമ്മദ് ഷാഫി നയിച്ച ഹൃദ്യമായ ഗാനമേള സദസ്സിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി. ഒലീവിയ ബെന്നി, ജയലക്ഷി, കൊളോനിയ ബെന്നി എന്നിവരുടെ നൃത്തങ്ങളും മനോജ് ആലക്കനും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആകര്‍ഷണീയമായിരുന്നു.
ഷിന്സി ബെന്നി, ജിജിമോള്‍ മനോജ്, ജിഷാബോസ്, സിന്ധു വിനോദ്, ബെല്ലാ മാത്യു, ടെസിലിന്‍ ബെന്നി മാത്യു, ജയശ്രീ സജീവ് എന്നിവരുടെ വ്യത്യസ്തങ്ങളായ ഓണപ്പാട്ടുകള്‍ മികച്ച നിലവാരം പുലര്‍ത്തി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നടത്തിയ മിഠായി പെറുക്കല്‍, കസേരക്കളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, എന്നീ മത്സരങ്ങള്‍ എല്ലാവരിലും ആവേശം പകര്‍ന്നു. വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തില്‍ സോഫി റോയി നയിച്ച ടീമും പുരുഷ വിഭാഗത്തില്‍ ജോയന്‍ ജോസഫ് നയിച്ച ടീമും വിജയികളായി.
മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സി എ ജോസഫ്, സജീവ് ഭാസ്കരന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേറ്റാലൈഫ് ഇന്ഷുറന്സ് കണ്‍സല്‍ട്ടണ്ട് ജോസഫ് സി എബ്രഹാമാണ് സമ്മാനങ്ങള്‍ സ്പോന്‍സര്‍ ചെയ്തത്. വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരുന്നു. ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കിയത്തിനു എല്ലാവര്ക്കും മാത്യു ജോര്‍ജ് നന്ദി പറഞ്ഞു. ആഘോഷ പരിപാടികള്‍ക്ക് ബോസ് വര്‍ഗീസ്, ബെന്നി സെബാസ്റ്റ്യന്‍, രാജന്‍പന്തല്ലൂര്‍ , റോയ് കുര്യാക്കോസ്, എന്നിവര്‍ നേതൃത്വം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല