ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റര്‍ യുണൈറ്റഡും രണ്ടാം സ്ഥാനക്കാരായ ചെല്‍സിയും നേര്‍ക്കുനേര്‍ ഇറങ്ങും. മാഞ്ചസ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ഇരുവരും അവസാനം നേര്‍ക്കുനേര്‍വന്ന മൂന്നു പ്രാവശ്യവും ജയം യുണൈറ്റഡിനായിരുന്നു. എന്നാല്‍, ആന്ദ്രേ വിലാ ബൊവാസ് എന്ന പരിശീലകനെയടക്കം ടീമിലെത്തിച്ച ചെല്‍സി പുതിയ ഉണര്‍വുമായാണ് മൈതാനത്തെത്തുക.
ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ മൂന്നു പ്രാവശ്യം നേര്‍ക്കുനേര്‍വന്നപ്പോഴും 2-1 നാണ് മാഞ്ചസ്റര്‍ ചെല്‍സിയെ കീഴടക്കിയത്. തുടര്‍ച്ചയായ 17 വിജയം എന്ന റിക്കാര്‍ഡ് മാഞ്ചസ്ററിന് ഹോം ഗ്രൌണ്ടിലുണ്ട്. ഫെര്‍ഗൂസന്റെ ചുവന്നചെകുത്താന്മാര്‍ നിലവില്‍ മികച്ച ഫോമിലാണ്. വെയ്ന്‍ റൂണി ഇതിനോടകം രണ്ടു ഹാട്രിക് കണ്െടത്തിക്കഴിഞ്ഞു.
ബൊവാസിന്റെ ശിക്ഷണത്തില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് ചെല്‍സി നീങ്ങുന്നത്. സ്പാനിഷ് യുവതാരം മാട്ടയും സ്ട്രൈക്കര്‍ ഫെര്‍ണാണ്േടാ ടൊറസുമടക്കമുള്ളവരിലാണ് ചെല്‍സിയുടെ പ്രതീക്ഷ.
മറ്റു മത്സരങ്ങളില്‍ ടോട്ടന്‍ഹാം ലിവര്‍പൂളിനെയും മാഞ്ചസ്റര്‍ സിറ്റി ഫുള്‍ഹാമിനെയും നേരിടും. ലിവര്‍പൂള്‍ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റാനാണ് ഇന്നിറങ്ങുക. എന്നാല്‍, മാഞ്ചസ്റര്‍ സിറ്റി ലീഗില്‍ മിന്നും ഫോമിലാണുള്ളത്. എഡിന്‍ ഡെക്കോ, സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, സമീര്‍ നസ്രി എന്നിവരുടെ ചിറകിലേറി ജയത്തില്‍ നിന്നു ജയത്തിലേക്കു മുന്നേറുകയാണ് സിറ്റി. ഫുള്‍ഹാമിനെ ഗോള്‍ മഴയില്‍ മുക്കാനാവും സിറ്റിക്കാര്‍ ശ്രമിക്കുക.
ലീഗില്‍ നാലു മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റര്‍ യുണൈറ്റഡ് 12 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. ഇത്രയും പോയിന്റുള്ള മാഞ്ചസ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 10 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ലിവര്‍പൂളിന് രണ്ടു ജയവും ഒരു തോല്‍വിയും ഒരു പരാജയവും ഉള്‍പ്പെടെ ഏഴു പോയിന്റാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല