ബ്രസീല്‍ ലോകകപ്പിനുള്ള കൌണ്ട് ഡൌണ്‍ തുടങ്ങി. ലോക ഫുട്ബോള്‍ മാമാങ്കത്തിന് ഇനി ശേഷിക്കുന്നത് 1000 ദിനങ്ങള്‍. 2014 ജൂണ്‍ 12 നാണ് ബ്രസീല്‍ ലോകകപ്പിനു പന്തുരുളുക. അതിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന കണക്കിന് 12 സ്റേഡിയങ്ങളാണ് ആതിഥേയര്‍ പണികഴിക്കുന്നത്. 1950 ലോകകപ്പില്‍ ബ്രസീല്‍ ആരാധകര്‍ക്കു മറക്കാനാവാത്ത മരക്കാന ദുരന്തം നടന്ന മരക്കാന സ്റേഡിയമുള്പ്പെടെ മോടിപിടിപ്പിക്കാനാണ് ബ്രസീല്‍ ശ്രമം. പ്രസിഡന്റ് ദില്‍മ റൌസെഫ്, ബ്രാന്‍ഡ് അംബാസിഡര്‍ പെലെ എന്നിവരുടെ നേതൃത്വത്തിലാണ് കൌണ്ട്ഡൌണ് പ്രഖ്യാപിച്ചുള്ള ചടങ്ങു നടന്നത്. 2016 ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കുന്നത് ബ്രസീലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല