ചൈനയില്‍ നിര്‍മിച്ച ഗര്‍ഭനിരോധനകള്‍ ഇറക്കുമതി ചെയ്യുന്നത് ദക്ഷിണാഫ്രിക്കന്‍ കോടതി നിരോധിച്ചു. ചൈനയില്‍ നിര്‍മിച്ച സ്ത്രീകള്‍ക്കുള്ള കോണ്ടങ്ങള്‍ തീരെച്ചെറുതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ വാങ്ങിയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞത്. 1.10 കോടി ചൈനീസ് കോണ്ടങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
കോണ്ടം ഇറക്കുമതി ചെയ്യാനായി ചൈനയിലെ സ്ഖിംപാ മെഡിക്കല്‍ എന്ന സ്ഥാപനവുമായ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രാലയം കരാറിലെത്തിയിരുന്നത്. വിപണിയില്‍ സ്ഖിംപായുടെ എതിരാളികളായ സെകുഞ്ചലോ എന്ന കമ്പനി കോടതിയെ സമീപിച്ചതോടെയാണ് കരാര്‍ റദ്ദായത്. ചൈനീസ് ഗര്‍ഭനിരോധന ഉറകളെക്കാള്‍ 20 ശതമാനം വലുതാണ് തങ്ങളുടേതെന്നായിരുന്നു സെകുഞ്ചലോ കമ്പനിയുടെ വാദം.
ഇതംഗീകരിച്ച കോടതി സ്ഖിംപായുടെ കോണ്ടങ്ങള്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചതെന്നും ഉത്പന്നത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇല്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
ലോകത്തേറ്റവുമധികം എയ്ഡ്‌സ് രോഗബാധിതരുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. അഞ്ച് കോടി ജനസംഖ്യയുള്ള രാജ്യത്തെ അമ്പത് ലക്ഷത്തിലധികമാളുകള്‍ എച്ച്‌ഐവി വാഹകരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല