1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ കലാമേള പ്രോഗ്രാംകോര്‍ഡിനേറ്റേഴ്സ്‌ ആയ ശ്രീ അബ്രഹാം മാത്യു, അനൂപ്‌ ജോസഫ്‌ എന്നിവരുടെ മേല്‍നോട്ടത്തില്‍ 2011 സെപ്റ്റംബര്‍ 24 ശനിയാഴ്ച ജെയിംസ്‌ ഹോണ്‍സ്ബി സ്കൂൾ അങ്കണത്തിലെ വേദിയില്‍ നടക്കുന്ന കലാമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്‌ടിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. റീജിയനിലെ എല്ലാ മെംബര്‍ അസ്സോസിയേഷനുകളില്‍ നിന്നുംപൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തിക്കഴിഞ്ഞതായും പങ്കെടുക്കുന്ന മല്‍സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എല്ലാഅസ്സോസിയേഷനുകളും സംഘാടകരെ ഏല്‍പ്പിച്ചുകഴിഞ്ഞതായും അവര്‍ പറഞ്ഞു.

റീജിയണല്‍ പ്രസിഡന്റ്‌ ശ്രീ കുഞ്ഞുമോന്‍ ജോബിന്റെയും, സെക്രട്ടറി ബിനോ അഗസ്റ്റിന്റെയും ട്രഷറര്‍ ലാല്‍സണ്‍ -ന്റെയും നേതൃത്വത്തില്‍ യുക്മ റീജിയണല്‍ കമ്മിറ്റി മുഴുവന്‍ കലാമേളയുടെ വിജയത്തിനായി അശ്രാന്തപരിശ്രമത്തിലാണ്‌. ശനിയാഴ്ച രാവിലെ 8.30-ന്‌ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതും 9 മണിക്ക്‌ ആതിഥേയരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റും യുക്മ നാഷണല്‍ കമ്മിറ്റി അംഗവുമായ അഡ്വ. ഫ്രാന്‍സീസ്‌ മാത്യു കവളക്കാട്ടില്‍ ഭദ്രദീപം കൊളുത്തുന്നതോടെ യു കെ യിലെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളില്‍ ആദ്യത്തെ വേദിയുടെ തിരശ്ശീല ഉയരും. ചാര്‍ട്ടുചെയ്തിരിക്കുന്ന പ്രകാരം രണ്‌ടു സ്റ്റേജുകളിലായി 19 ഇനങ്ങളിലുള്ള കലാമല്‍സരങ്ങൾ അവിടെ അരങ്ങേറും. യുക്മ റിജിയണല്‍ -നാഷണല്‍ ഭാരവാഹികളുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ സമാപന സമ്മേളനത്തില്‍ വച്ച്‌ വിജയികൾക്ക് ‌സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.

കഴിഞ്ഞ വര്‍ഷം ഓവറോള്‍ ചാമ്പ്യൻഷിപ്‌ നേടിയ സൗത്തെന്‍ഡ്‌ മലയാളി അസ്സോസിയേഷന്‍ തങ്ങളുടെ മേല്‍ക്കോയ്മ നിലനിർത്തുന്നതിനുള്ള സന്നാഹങ്ങളുമായി എല്ലാ ഇനങ്ങളിലും തന്നെ മല്‍സരിക്കുന്നുണ്‌ട്‌ എങ്കിലും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്‌ട്‌ കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്സ്‌ അപ്‌- ആയ ഇപ്സ്‌ വിച്ച്‌ മലയാളി അസ്സോസിയേഷനും രംഗത്തുണ്‌ട്‌.ബാസില്‍ഡണും, കേംബ്രിഡ്ജും, ല്യൂട്ടണും, നോര്‍വിച്ചും, കോള്‍ചെസ്റ്ററും, കെ സി എ ഇപ്സ്‌ വിച്ചും ഒന്നും വലിയ അവകാശവാദങ്ങളുന്നയിക്കുന്നില്ല എങ്കിലും ഓരോ മല്‍സരവും കടുത്തതും വാശിയേറിയതുമായിരിക്കുമെന്ന് ഉറപ്പു തരുന്നു.

ഏറ്റവും മികവാര്‍ന്ന രീതിയിൽ കഴിഞ്ഞ വര്‍ഷത്തെ റീജിയണല്‍ കലാമേള വിജയിപ്പിച്ച്‌ ഈ പ്രാവശ്യത്തെ നാഷണല്‍ കലാമേളക്ക് ‌ആതിഥേയത്വം വഹിക്കാന്‍ അവസരം നേടിയ ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്‌ കലാമേളയുടെ ഉന്നത നിലവാരംകാത്തുസൂക്ഷിക്കേണ്‌ടത് ‌അനിവാര്യമാണ്‌. കലാമേളയിൽ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്‌ടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പേടുത്തുന്നതിലും വേദികളിലെ സകര്യങ്ങൾ ന്യൂനതകളില്ലാത്തതാണെന്ന് ഉറപ്പുവരുത്തുന്നതിലും, പാര്‍ക്കിംഗ്‌, ഭക്ഷണ, വാഹന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും എല്ലാം കോര്‍ഡിനേഷന്‍ കമ്മിറ്റിയോടൊപ്പം തന്നെ നാഷണല്‍ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ്‌ സജീവസാന്നിദ്ധ്യമായുണ്‌ട്‌.

മല്‍സരങ്ങള്‍ സുഗമമായി നടത്തുന്നതിനും നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പര്യവസാനിപ്പിക്കുന്നതിനും എല്ലാ മല്‍സരാര്‍ത്ഥികളും കാലത്ത്‌ 8.30-ന്‌ തന്നെ രെജിസ്ട്രേഷന്‍ ഹാളിൽ എത്തിച്ചേറെണ്‌ടതാണെന്ന് അദ്ദേഹം അറിയിച്ചു
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ കലാമേള വേദിയുടെ വിലാസം

James Hornsby School
Leinster Road
Laindon
Basildon
Essex
SS15 5NX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.