1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

കൊച്ചി: സാംസ്കാരിക അനുരൂപണത്തിനു ചരിത്രത്തിലെ മികച്ച മാതൃകയാണു ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സീറോ മലബാര്‍ സഭാ അല്മായ കമ്മീഷ ന്‍ ഹിസ്ററി ആന്‍ഡ് റിസേര്‍ച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്നലെ ആരംഭിച്ച ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസപാരമ്പര്യവും തനിമയും പുതിയ തലമുറയ്ക്കു കൈമാറി നല്കാന്‍ മുതിര്‍ന്ന തലമുറ യ്ക്കു കടമയുണ്ടന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ മഹ ത്തായ പൈതൃകത്തെക്കുറിച്ചു പുതിയ തലമുറയില്‍ അവബോധമുണ്ടാക്കേണ്ടത് ആവശ്യമാണ്. ഭാരതത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഇവിടുത്തെ സംസ്കാരവുമായി അത് ഇഴ ചേര്‍ന്നുവെന്നതാണ്. വൈവിധ്യങ്ങളിലെ സമന്വയം, സാര്വത്രീകത, എന്നിവ സുറിയാനി പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. സഭാ ചരിത്ര രംഗത്ത്‌ കൂടുതല്‍ പഠനങ്ങളും ഗവേഷണവും നടത്തി എല്ലാ രംഗത്തുമുള്ള സംഭാവനകളെ പൊതുസമൂഹത്തിനു മുന്‍പില്‍ കൊണ്ട് വരേണ്ടതാണ്. അല്ലാത്ത പക്ഷം, ചരിത്രം നമുക്കെതിരായി വളച്ച് ഓടിക്കുവാന്‍ ശ്രമിക്കുന്നവര്‍ വിജയിച്ചെന്നു വരും.അതുകൊണ്ട് കൂടുതണ്‍ പരിശ്രമങ്ങള്‍ ഈ രംഗതു നടത്തുവാന്‍ സഭയിലെ ചരിത്രകാരനമാരും അല്മായ സമൂഹവുംമുതിരനമെന്നും അതിന് ഈ ചരിത്രസമ്മേളനം പ്രചോദനമാകട്ടെയെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ആശംസിച്ചു

ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരുന്നു. സീറോ മലബാര്‍ സഭയുടെ മഹത്തായ ചരിത്രം ഭാരതത്തിന്റെ സാമൂഹിക, ആധ്യാത്മിക, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണെന്നു മന്ത്രി പറഞ്ഞു. സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഹിസ്ററി ആന്‍ഡ് റിസേര്‍ച്ച് ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രസംഗിച്ചു.

ഡോ. കുര്യാസ് കുമ്പളക്കുഴി, ഷെവലിയര്‍ ജോര്‍ജ് മേനാച്ചേരി, പ്രഫ. മോനമ്മ കോക്കാട്ട്, പി.ഐ. ലാസര്‍, വി.വി. അഗസ്റിന്‍, പ്രഫ.കെ.വി. ജോസഫ് എന്നിവര്‍ പ്രബന്ധാവതരണം നടത്തി.

ഇന്നു രാവിലെ ആറിന് ആലങ്ങാട്ടു പള്ളിയിലെ മാര്‍ കരിയാറ്റിയുടെ കബറിടത്തിലേക്കു നടത്തിയ തീര്‍ഥയാത്രയ%E

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.