നോര്‍ത്ത്വിച്ച്: കോട്ടയം ജില്ലയിലെ മാന്‍വെട്ടത്ത് നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ രണ്ടാമത്തെ സംഗമം അവിസ്മരണീയമായി. നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി.
ബെന്നി പടിഞാരെക്കൂറ്റ് സ്വാഗതവും റോയി ചാക്കോ മാന്‍വെട്ടത്തിന്റെ ഒരു ചെറു വിവരണവും നല്‍കി, തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് റോയി ജോസഫ്, അജിസ് കുര്യന്‍, ജെയ്‌മോന്‍ ആശാരിപ്പറമ്പില്‍, റ്റിറ്റു സിറിയക് എന്നിവര്‍ നേതൃത്വം നല്‍കി. സജി പുല്ലക്കാലയില്‍ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. വരുന്ന വര്‍ഷത്തെ സംഗമം ജെയ്‌മോന്‍ ആശാരിപ്പറമ്പില്‍, ബെന്നി കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിന്‍ഡനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. പ്രിന്‍സ് മാത്യുവിന്റെ ഗാനമേളയോടു കൂടി പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല