ഓണം സ്പെഷ്യല്‍ സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍ നൃത്ത വിസ്മയത്തിന്റെയും സിനിമാറ്റിക് ഡാന്സുകളുടെയും നോസ്റ്റാള്‍ജിക് ഗാനമേളയുടെയും വാര്‍മഴവില്ലില്‍ തീര്‍ത്ത വര്‍ണ്ണപ്രഭയില്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഓണാഘോഷം അക്ഷരാര്‍ത്ഥത്തില്‍ സ്റോക്ക് ഓണ്‍ ട്രെന്റിനെവര്ണ്ണോജ്ജ്വലമാക്കി. ഓണം സ്പെഷ്യല്‍ സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി ആരംഭിച്ച കലാപരിപാടികള്‍, നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് സ്പ്രിംഗ്ഫീല്‍ഡ് & ട്രെന്റ്വെയ്ല്‍ കൌണ്‍സിലര്‍ സറ ഹില്‍ ആയിരുന്നു.
പ്രസിഡന്റ് ബിജൂമാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ വൈസ് പ്രസിഡന്റ് മേരി ബ്ളസന്‍ സ്വാഗതം പറയുകയും, ജയന് വയല്‍വീട്ടില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നു കെ.സി.എ യുടെ ടെക്നിക്കല്‍ അഡ്വൈസര്‍ രാജീവ് വാവ യുടെ മേല്‍നോട്ടത്തില്‍ പുതുക്കി നിര്‍മ്മിച്ച വെബ്സൈറ്റിന്റെ റീ ലോഞ്ചിഗ് കര്‍മ്മവും കൌണ്‍സിലര്‍ സറ ഹില്‍ നിര്‍വ്വഹിച്ചു.കെ.സി.എ യുടെ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ നടന്ന കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു.
കലാ പരിപാടികളുടെ മേല്‍നോട്ടം വഹിച്ചത് ജോ. സെക്രട്ടറി മിനി ബാബു ആണ്. അഡ്വൈസിംഗ് കമ്മറ്റി മെമ്പര്‍ സജി ജോസഫ് ചക്കാലയില്‍ മഹാബലിയായി വേഷമിട്ടു. സ്പോര്‍ട്സ് കണ്‍വീനര്‍ സിബി ജോസന്റെ നേതൃത്വത്തില്‍ നടന്ന ആവേശോജ്ജ്വലമായ കുടം തല്ലല്‍, പുറകോട്ട് നടത്തം, വടം വലി എന്നീ കായിക മത്സരങ്ങള്‍ കാണികള്‍ക്ക് ഇരട്ടി മധുരമേകി. ഫുഡ് ഓര്ഗനൈസിംസ് കമ്മറ്റിയംഗങ്ങളായ ജ്യോതിസ് ജോസഫ്, ബിനോയ് ചാക്കോ, സുധീഷ് തുരുത്തേല്‍ എന്നിരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു.
ഒപ്പം കിരണിന്റെ നേതൃത്വത്തില്‍ ആലപിച്ച നോസ്റ്റാള്‍ജിക് ഗാനമേള ഓണസദ്യക്ക് അതിമധുരമേകി. രാവിലെ നടന്ന കുട്ടികളുടെ മലയാളം പ്രസംഗം, പെയിന്റിംഗ്, ഡ്രോയിംഗ് എന്നീ മത്സരങ്ങളുടെയും മറ്റ് കലാ കായിക മത്സരങ്ങളുടെയും സമ്മനദാനം നിര്‍വ്വഹിച്ചത് ഡോ.മദന്‍ മോഹന്‍ ആയിരുന്നു സെക്രട്ടറി സോക്രട്ടീസ് നന്ദി പ്രകാശിപ്പിച്ചു. ഒപ്പം ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 31 ന് നടക്കുമെന്നും അറിയിച്ച
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല