1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

പണം കായ്ക്കുന്ന മരമൊന്നുമില്ലയെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു നന്നായറിയാം അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി കുറച്ചൊന്നുമല്ല ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പുതിയ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കുടുതല്‍ കറന്‍സി അടിച്ചിറക്കുമ്പോള്‍ അസറ്റ് വാല്യു ഉയരുകയും ഒപ്പം തന്നെ കടബാധ്യത കുറയുമെന്നുമാണ് ബാങ്ക് കരുതുന്നത്. എന്നാല്‍ ഇത് സാമ്പത്തിക മേഖലയെ ഭാവിയില്‍ ദുരിതത്തിലാക്കുമോ എന്ന് സംശയം പ്രകടിപ്പിക്കാത്തവരുമില്ല.

2009 മാര്‍ച്ച്‌ മുതല്‍ 2010 ജനുവരി വരെയുള്ള കാലയളവിലെ പഠനങ്ങള്‍ അനുസരിച്ച് 200 ബില്ല്യന്‍ പൌണ്ട് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. എന്തായാലും പലിശ നിരക്ക് കൂട്ടി പ്രതിസന്ധി തരണം ചെയ്യാമെന്ന്‍ തല്‍ക്കാലം ആലോചിക്കുന്നുമില്ല ബ്രിട്ടന്‍ എന്നിരിക്കെ പുതിയ പദ്ധതികള്‍ കൊണ്ട്ട് ഇംഗ്ലണ്ടിന്റെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് വിദഗ്ധന്മാര്‍ വിശ്വസിക്കുന്നത്. യൂറോപ്പിനെ മൊത്തത്തില്‍ വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ പ്രധാനമായും ബാധിച്ചിരിക്കുന്നത് ഫ്രാന്സിനെയാണ് തൊട്ടു പുറകെ ഗ്രീസും ഇംഗ്ലണ്ടും ഉണ്ടെന്നതാണ് ബാങ്ക് ഓഫ് ഇഗ്ലണ്ടിനെ കൊണ്ട് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.