ഒക്ടോബര്‍ മാസം ഒന്നാം തിയ്യതി ബര്‍മിംഹാമില്‍ നടക്കുന്ന റാന്നി മലയാളി അസോസ്സിയേഷന്റെ രണ്ടാമത് കുടുംബമേളയുടെ വിജയത്തിനായി സംഘാടക സമിതി കണ്‍വീനറായി ശ്രീജിത്ത് മേലേിനെ തിരഞ്ഞെടുത്തു. ശ്രീ. ബ്രിമിനോ എബ്രഹാം ശ്രീ.ഷിബു താന്നിമൂട്ടില്‍, ശ്രീ.ജിനുകുറിയാക്കോസ് എന്നിവര്‍ സമിതി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
ഒക്ടോബര്‍ മാസം 1-ാം തിയ്യതി 9.30ന് പൊതുസമ്മേളനം ആരംഭിക്കുന്നതും അതിനെ തുടര്‍ന്ന് കായിക മത്സരങ്ങളും കലാപ്രകടനങ്ങളും നടത്തപ്പെടുന്നതുമാണെന്ന് സംഘാടക സമിതി അറിയിച്ചു. യു.കെ.യിലുള്ള പ്രമുഖരായ റാന്നി സ്വദേശികളെ ആദരിക്കുന്നതും, അന്തരിച്ച പ്രസിഡന്റ് അഡ്വ.തോമസ് മാത്യു (രാജുച്ചായന്)നെ അനുസ്മരിക്കുന്നതുമാണ്. എല്ലാ റാന്നി സ്വദേശികളെയും കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ഹാളിന്റെ വിലാസം:
St.Peter’s Church,
Whithenhall Road,
Birmingham
B700HF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല