ഐ സിസിയുടെ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ ധോണി ആറാമതെത്തി. ഇംഗ്ളണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ 236 റണ്‍സ് നേടിയതാണ് ആറാം സ്ഥാനത്തെത്താന്‍ ധോണിക്ക് സഹായകരമായത്.
ധോണിക്ക് പുറമേ ആദ്യ പത്തുസ്ഥാനങ്ങളില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മാത്രമാണ്. കോഹ്‌ലി ഒമ്പതാം സ്ഥാനത്താണ്. പക്ഷേ കോഹ്‌ലിക്ക് മൂന്ന് സ്ഥാനം നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഒരു സെഞ്ച്വറി ഉള്‍പ്പടെ 194 റണ്‍സാണ് ഇംഗ്ലണ്ട് പരമ്പരയില്‍ കോഹ്‌ലി എടുത്തത്. സുരേഷ് റെയ്ന അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി മുപ്പതാം സ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല