രാജീവ് ശുക്ലയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ ചുമതല വഹിക്കുന്ന ചിരു അമിന്‍ രാജിവച്ചതിനെ തുടര്‍ന്നാണിത്.
ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ എന്‍ ശ്രീനിവാസന് വാര്‍ഷികയോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ടെസ്റ്റ്, ഏകദിന, ട്വന്റി പരമ്പരകളില്‍ ഒന്നില്‍ പോലും ഇന്ത്യക്കു ജയിക്കാന്‍ സാധിച്ചിരുന്നില്ല.
മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കൂടാതെ അമര്‍നാഥിനെ സീനിയര്‍ ടീം സെലക്ഷന് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല