സാമ്പത്തിക ക്ലേശം മൂലം ബ്രിട്ടനിലെ പോലീസുകാരെല്ലാം മറ്റു ജോലികള്‍ക്ക് പോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു, എന്നാല്‍ ഇതിന്റെ ആവശ്യമൊന്നുമില്ലയെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് കിട്ടിയ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം തെളിയിക്കുന്നത്. കേട്ടാല്‍ നമ്മളെല്ലാം ഞെട്ടുന്ന തുകയാണ് പോലിസ് ഓഫിസര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓവര്‍ ടൈം ചെയ്തതിന് കിട്ടിയത്, 69,000 പൌണ്ട്! മൊത്തം ശമ്പളം 110,000 പൌണ്ട്!!
പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഓവര്‍ ടൈം ഇനത്തില്‍ ആകെ സമ്പാദിച്ചതാകട്ടെ 109 മില്യന്‍ പൌണ്ട്. എന്തായാലും ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ ആരാണ് ഈ ഭാഗ്യം ചെയ്തയാള്‍ എന്നറിയണമെങ്കില്‍ നമ്മള്‍ കാത്തിരിക്കേണ്ടി വരും. ഇതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്ന് ഒരു സ്കോട്ട്ലാന്റ് യാര്‍ഡ് പോലിസ് ഉദ്യോഗസ്ഥന്‍ ശമ്പളത്തിനു പുറമേ 55,186 പൌണ്ടാണ് കിട്ടിയത് എന്നതുമാണ്.
എന്നിട്ടും എന്തിന് പോലീസുകാര്‍ പുറം ജോലിക്ക് പോകുന്നുവല്ലേ? അതിനും തക്കതായ കാരണമുണ്ട്, എല്ലാവര്‍ക്കും ഇങ്ങനെ വാരിക്കോരി കൊടുക്കുന്നൊന്നുമില്ല. പ്രത്യേക സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമേ കനത്ത ഓവര്‍ ടൈം പ്രതിഫലം ലഭിക്കുകയുള്ളൂ. അവരുടെ ജോലി സമയവും അത് പോലെയായിരിക്കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും പോയി നേരവും കാലവും നോക്കാതെ ജോലി ചെയ്യുന്ന അവരുടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് സാഹചര്യങ്ങളാണ്. എന്തായാലും ഇങ്ങനെയാണെങ്കില്‍ പോലീസുദ്യോഗം കൊള്ളാമെന്ന് തോന്നുന്നുണ്ടോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല