1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

ഇപ്പോഴും കാമറയും വാക്ക്മാനും പുസ്തകക്കെട്ടും ചുമന്ന്‍ നടക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ മാറിച്ചിന്തിക്കാന്‍ സമയമായി. പഴയത് പോലെ ഭാരം ചുമന്ന്‍ നടക്കുന്ന കാലമല്ലിത്. ഒഴിവാക്കാവുന്നത്ര ഒഴിവാക്കി സൌകര്യത്തോടെ ജീവിക്കുന്നതാണ് പുതിയ കാലത്തിന്റെ രീതി. നിങ്ങള്‍ സ്വയം ആലോചിച് നോക്കു. നമ്മള്‍ ഉപയോഗിക്കുന്ന പലതും ഇപ്പോള്‍ അനാവശ്യമാണ്. ഒരു മൊബൈല്‍ ഫോണില്‍ കാമറയും പാട്ടും ഉള്ളപ്പോള്‍ എന്തിന് എല്ലാം വേറെ വേറെ കൊണ്ടുനടക്കണം? ഇത്തരം ഒഴിവാക്കാന്‍ പാടുന്ന ചില കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

പുസ്തകങ്ങള്‍
ഒരു ഇ-റീഡര്‍ അല്ലെങ്കില്‍ ടാബ്ലറ്റ് കംപ്യുട്ടര്‍ ഉണ്ടെങ്കില്‍ പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്നത് ഒഴിവാക്കാം. ഇപ്പോള്‍ പുസ്തകങ്ങള്‍ ഇ വേര്‍ഷനില്‍ ലഭ്യമാണെന്നിരിക്കെ ഒരു ലൈബ്രറി തന്നെ കൊണ്ടുനടക്കാവുന്നതാണ്. ഏതാണ്ടെല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഇ-വേര്‍ഷനില്‍ കിട്ടുന്നുണ്ട്‌. മാത്രമല്ല പുസ്തകതിനെക്കാള്‍ ഇ-പുസ്തകത്തിന്‌ വില കുറവുമാണ്.

ടി വി ലൈസന്‍സ്
ഇപ്പോള്‍ മിക്കവാറും എല്ലാവരും ഇന്റര്‍ നെറ്റ് ആണ് ഉപയോഗിക്കുന്നത്. ഇഷ്ടമുള്ള ചാനലുകള്‍ നെറ്റില്‍ കിട്ടുമെന്നിരിക്കെ ടി വി വാങ്ങി വയ്ക്കുന്നത് എന്തിനാണ്? കമ്പ്യുട്ടറില്‍ സി ഡി പ്ലെയറില്‍ സിനിമ കാണുകയും ചെയ്യാം. അപ്പോള്‍ ഇനി ടി വിയുടെ ആവശ്യമില്ല, ടി വി ലൈസന്‍സ് മാത്രം മതി. ബാക്കി കംപ്യുട്ടര്‍ ഉണ്ടല്ലോ.

സി ഡി കള്‍
കുന്നു കൂട്ടിയിടിരിക്കുന്ന സിഡികള്‍ അരോചകം തന്നെ. ഇപ്പോള്‍ പാട്ടുകള്‍ ഓണ്‍ ലൈനില്‍ വാങ്ങാന്‍ കഴിയുന്നുണ്ട്. എം പി ത്രി പ്ലെയരിലോ കമ്പ്യുട്ടരിലോ സുക്ഷിച്ചാല്‍ മതി. എത്ര സ്ഥലം ലാഭിക്കാം.

ലാന്റ് ലൈന്‍ ഫോണ്‍
എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉള്ള ഇക്കാലത്ത് ലാന്റ് ലൈന്‍ ഫോണ്‍ ഒരു ദുര്‍ചിലവ് തന്നെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനനെങ്കില്‍ മൊബൈല്‍ ഫോണില്‍ അതിനുള്ള സൗകര്യം ഉണ്ടല്ലോ.

മാപ്പുകള്‍
ചുവരില്‍ തുക്കിയിട്ട മാപ്പ് എന്തിനാണിനി? ഗൂഗിള്‍ മാപ്പ് പോലെയുള്ള നുതന സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ ഇനി മാപ്പില്‍ തിരഞ്ഞ് കഷ്ടപ്പെടേണ്ട ആവശ്യമില്ല തന്നെ.

കാല്ക്കുലേറ്റര്‍ മുതലായവ
ഇതും ഒരു മൊബൈല്‍ ഫോണില്‍ ഒതുക്കവുന്നതെയുള്ളൂ. എന്താവശ്യത്തിനുമുള്ള ഗാട്ജടുകള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ കഴിയുമല്ലോ.

ന്യുസ് പേപ്പര്‍
മൊബൈല്‍ ഫോണിലും കമ്പ്യുട്ടരിലും നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പിന്നെ ന്യുസ് പേപ്പര്‍ വാങ്ങി പണവും സ്ഥലവും നഷ്ടപ്പെടുത്തണ്ട. എല്ലാ പത്രങ്ങള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷന്‍ ഉണ്ട്. ഏതാണ്ടെല്ലാം സൌജന്യവുമാണ്. അപ്പോള്‍ ഇനി പേപ്പര്‍ വാങ്ങി പിന്നിട്ട് തുക്കി വില്‍ക്കാന്‍ മിനക്കെടണ്ട. ഇങ്ങനെ ചെറിയ ചെറിയ കണ്ടെത്തലുകളില്‍ സമയം, പണം സ്ഥലം എനിങ്ങനെ എന്തൊക്കെ ലാഭികാവുന്നതാണ്. ഇനി നിങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.. അനുഭവിച്ചറിയൂ ആധുനിക ജീവിതം ലളിതമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.