തീവ്രവാദികളാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപമെന്നാണ് അമേരിക്ക പറയുന്നത്. അമേരിക്കയുടെ അടുത്ത കൂട്ടുകാരനായ ബ്രിട്ടണും ഇപ്പോള്‍ പറയുന്നത് തീവ്രവാദികള്‍ ശാപമാണ് എന്ന് തന്നെയാണ്. അമേരിക്കയുടെ തോന്നലുകളെ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുമുണ്ട്. അതുകൊണ്ട് തോന്നല്‍ ശരിയാണെന്ന് തന്നെയാണ് ലോകം പറയുന്നത്. ചിലപ്പോഴെങ്കിലും ബ്രിട്ടന്റെ തോന്നലും ശരിയാകാറുണ്ട്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏഴുപേരെയാണ് ബിര്മിഹാമില്നിന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തത്. ആറു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘത്തെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. തീവ്രവാദം തുടച്ചുനീക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംനല്കുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
ദുരൂഹ സാഹചര്യത്തില്‍ പിടിയിലായ ഇവര്‍ക്ക് കൃത്യമായ രേഖകള്‍ ഹാജരാക്കാനും സംഘംചേരലിന് കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഇവരെ 2000ലെ തീവ്രവാദ നിയമപ്രകാരമാണ് അറസ്റ്റുചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നവരെ അജ്ഞാതകേന്ദ്രത്തില്‍വെച്ച് ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഏഴുപേരുടെയും വീടുകളിലും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. പരിശോധനയുടെയും ചോദ്യം ചെയ്യലിന്റെയും ആദ്യഘട്ടം കഴിഞ്ഞതേയുള്ളെന്നും കൃത്യമായ കാരണങ്ങള്‍ പറയാറായിട്ടില്ലെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല