ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബദ്ധപ്പെട്ട് ഏറെ പഴി കേള്‍ക്കേണ്ടി വന്ന മാധ്യമ ഭിമന് മര്‍ഡോക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു രണ്ട്ട് മില്യന്‍ പൌണ്ട് നഷ്ടപരിഹാരം നല്‍കുന്നതായി വാര്‍ത്ത. 2002 ഇല് കാണാതായ മില്ലിയുടെ ഫോണില്‍ നിന്നും ന്യുസ് ഓഫ് ദി വേള്‍ഡ് വോയ്സ് മെസ്സേജ് ചോര്‍ത്തിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ജീവനോടെ ഉണ്ടെന്ന തെറ്റിധാരണ ഉണ്ടാക്കിയത് ദൌലര് കുടുംബത്തിനെ വിഷമിപ്പിച്ചിരുന്നു.
പക്ഷെ, ഫോണിലെ സ്ഥലപരിമിതി മുലം ചോര്‍ത്തിയ വോയ്സ് മെസ്സേജ് ഡിലിറ്റ് ചെയ്തു. ഈ സംഭവം ന്യുസ് ഓഫ് ദി വേള്‍ഡ് ന് ചീത്തപ്പേര് നല്‍കിയിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മര്‍ഡോക്ക് ദൌലത് കുടുംബത്തിന് തങ്ങള്‍ ഏല്‍പ്പിച്ച വിഷമത്തിന് നസ്തപരിഹരമായി രണ്ട്ട് മില്യന്‍ പൌണ്ട് നല്‍കുന്നതായി പ്രഖ്യാപിച്ചു. ദൌലത് കുടുംബം അത് സ്വികരിക്കുമെന്നാണ് വാര്‍ത്ത.
ജൂലൈയില്‍ മര്‍ഡോക്ക് ലണ്ടനില്‍ വച്ച് ദൌലത് കുടുംബത്തിനെ നേരിട്ട് കണ്ട് ക്ഷമ ചോദിച്ചിരുന്നു. കൂടാതെ ഒരു മില്യന്‍ പൌണ്ട് ആതുരസേവനങ്ങല്ക്കായി സംഭാവന ചെയ്യുമെന്നും മര്‍ഡോക്ക് അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പും ഫോണ്‍ ചോര്‍ത്തല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മര്‍ഡോക്ക്. നടി സിയെന മില്ലര്‍ , ഫുട്ബാള്‍ കളിക്കാരന് ആന്റി ഗ്രേ എന്നിവരുടെ ഫോണുകളാണ് മുമ്പ് ചോര്‍ത്തിയത്. അന്നും മര്‍ഡോക്ക് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല