സാബു ചുണ്ടക്കാട്ടില്‍
ക്രൂ കേരളേറ്റ്സിന്റെ ഓണാഘോഷം തിളക്കമാര്‍ന്ന പരിപാടികളോട് കൂടി നടന്നു. സെന്റ് മാര്‍ക്ക് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അതി മനോഹരമായി ഒരുക്കിയ പൂക്കളവും കേരളീയ തനിമയില്‍ നടന്ന തിരുവാതിര കളിയും ക്രൂ ചുണ്ടന്‍വള്ളകളിയും ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. വിഭവ സമൃദ്ദമായ ഓണസദ്യ പരിപാടിയുടെ മറ്റൊരു സവിശേഷതയായിരുന്നു. കുട്ടികളുടെയും മുതിന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷ പരിപാടിയുടെ ഭാഗമായി. രാത്രി ഒന്പതു മണിയോടെയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല