കൊച്ചിൻ കലാഭവൻ ലണ്ടൻ ഈ കോവിഡ് ലോക്കഡോൺ കാലത്ത് ഓൺലൈനായി ആരംഭിച്ചഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ പ്രേക്ഷകരുടെ മനം കവർന്നു മൂന്നാം വാരത്തിലേക്കു കടന്നു. പ്രശസ്തചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്‌ഘാടനം നിർവ്വഹിച്ച ഈ ഓൺലൈൻ ഡാൻസ്ഫെസ്റ്റിവലിൽ ഓരോ ആഴ്ച്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്‌തരായ നർത്തകർ വീ ഷാൽഓവർ കം ഫേസ്ബുക് പേജിലൂടെ ലൈവായി നൃത്തം അവതരിപ്പിച്ചു വരുന്നു.
കഴിഞ്ഞ ആഴ്ച്ച ബാംഗളൂരിൽ നിന്നുള്ള പ്രശസ്ത നർത്തകി ഗായത്രി ചന്ദ്രശേഖരും സംഘവുമാണ് ആണ്പെർഫോം ചെയ്‌തത്.
വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായപ്രൊഫഷണൽ സെഗ്മന്റിൽ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നർത്തകരുടെപെർഫോമൻസും പ്രേക്ഷകരുമായുള്ള സംവാദവുമാണ്
രണ്ടാമത്തെ സെഗ്മെന്റായ ബ്ളൂമിംഗ് ടാലെന്റ്‌സിൽ വളർന്നു വരുന്ന നർത്തകരുടെ പെർഫോമൻസാണ്, ടോപ്ടാലെന്റ്സ് സെഗ്മെന്റിൽ കഴിവുറ്റ നർത്തകരുടെ നൃത്ത പ്രകടനമാണ് , ഇന്റർനാഷണൽ സെഗ്മെന്റിൽലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നു. വൈറൽവിഭാഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ നൃത്ത വിഡിയോകൾ പ്രേക്ഷകർക്ക് മുന്നിൽഅവതരിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച ബ്ളൂമിംഗ് ടാലെന്റ്സ് വിഭാഗത്തിൽ യുകെയിലെ വിൽഷെയർ മലയാളീ അസോസിയേഷനിൽനിന്നുള്ള നർത്തകർ അവതരിപ്പിച്ച ഒരു ബോളിവുഡ് ഗ്രൂപ്പ് പെർഫോമൻസ് ആയിരുന്നു, ഇന്റർനാഷണൽവിഭാഗത്തിൽ റഷ്യൻ ഫോക് ഡാൻസും.
കഴിഞ്ഞ ആഴ്ചത്തെ നൃത്തോത്സവം ഇവിടെ കാണാം.
https://www.facebook.com/watch/live/?v=187670016307045
നവംബർ 29 ഞായറാഴ്ച്ച പ്രൊഫഷണൽ വിഭാഗത്തിൽ പ്രശസ്ത ഒഡിസ്സി നർത്തകിയും മലയാളിയുമായ സന്ധ്യമനോജ് ആണ് ലൈവിൽ എത്തുന്നത്, വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള സന്ധ്യ മനോജ്മലേഷ്യയിലെ കോലാലംപൂരിൽ നൃത്ത അക്കാദമി നടത്തുന്നു. ഒട്ടേറെ അന്താരാഷ്ട്ര വേദികളിൽ നൃത്തംഅവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു മണി(ഇന്ത്യൻ സമയം 8:30 പിഎം) മുതൽ കലാഭവൻലണ്ടന്റെ വീ ഷാൽ ഓവർ കം ഫേസ്ബുക് പേജിൽ ലൈവ് ലഭ്യമാകും.
കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്, കോർഡിനേറ്റർമാരായ റെയ്‌മോൾ നിധിരി, ദീപാ നായർ, സാജു അഗസ്റ്റിൻ, വിദ്യാ നായർ തുടങ്ങിയവരടങ്ങിയകലാഭവൻ ലണ്ടൻ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.
ഈ രാജ്യാന്തര നൃത്തോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നർത്തകർ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.
email: kalabhavanlondon@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല