മുന്കാമുകിമാരെപ്പറ്റി പറഞ്ഞ് നടക്കുന്ന നടന് ചിമ്പുവിന് താക്കീതുമായി പ്രഭുദേവ രംഗത്തെത്തിയിരിക്കുന്നു. കാമുകിമാരുമൊത്തുളള ദൃശ്യങ്ങളും ചൂടന്‍ ചുംബന രംഗങ്ങളുമെല്ലാം അതിരുകളില്ലാത്ത ഇന്റര്‍നെറ്റിലേക്ക് പറത്തിവിടുന്നത് ചിമ്പുവിന്റെ പ്രധാന ഹോബികളിലൊന്നായിരുന്നു. ഇക്കൂട്ടത്തിലൊന്നായിരുന്നു നയന്‍താരെ ചുംബിക്കുന്ന ചൂടന്‍ പടം.
നയന്‍സിനെക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുന്നത് നിറുത്തണമെന്നാണ് ചിമ്പുവിനോട് പ്രഭുദേവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും ഇക്കളി തുടര്‍ന്നാല്‍ വിവരമറിയും എന്നാണ് പ്രഭുദേവയുടെ മുന്നറിയിപ്പ്.
ചിമ്പുവുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമാണ് നയന്‍സ് പ്രഭുദേവയുമായി പ്രണയത്തിലായത്. പ്രഭുദേവയുടെ ഭാര്യ റംലത്ത് കഴിഞ്ഞയാഴ്ച വിവാഹമോചനത്തിന് തയ്യാറായതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാവും. അതിനിടെയാണ് പ്രഭുദേവ ചിമ്പുവിന് താക്കീത് നല്‍കിയത്. നയന്‍താരയെക്കുറിച്ച് മാത്രമല്ല, കമലഹാസന്റെ മകള്‍ ഐശ്വര്യയെക്കുറിച്ചും ചിമ്പും നെറ്റില്‍ പലതരം പ്രചണരങ്ങള് നടത്തുന്നുണ്ട്, രഹസ്യ സംഭാഷണങ്ങളുടെ വീഡിയോ ക്ലിപ്പുങ്ങുകള്‍ അടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല