ലണ്ടന്‍: പെന്ഷന് തട്ടിയെടുക്കാനായി വൃദ്ധയുടെ മൃതദേഹം മകളും ചെറുമകളും ചേര്‍ന്ന് മാസങ്ങളോളം സംസ്കരിക്കാതെ വച്ചു. ലണ്ടനില്‍ ഫിന്ഷ്ലി നിവാസികളായ ഒലിവ് ഹാസെല്‍ മഡോക് (61), അവരുടെ മകള്‍ ജാസ്മിന് മഡോക് (35) എന്നിവരാണ് 95 വയസ്സുള്ള ഒലിവ് മഡോക്കിന്റെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് ഒലിവ് മഡോക്ക് മരിച്ചത്. മൃതദേഹം സംസ്കരിച്ചത് ഓഗസ്റ്റ് 21ന്. വൃദ്ധയുടെ മൃതദേഹം മാന്യമായി സംസ്കരിച്ചില്ലെന്ന കുറ്റമാണ് ഇപ്പോള്‍ ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്.
അയലത്തെ കുട്ടികളുമായെല്ലാം നല്ല ചങ്ങാത്തത്തിലായിരുന്ന വൃദ്ധമുത്തശ്ശിയെ മാസങ്ങളോളം കാണാതായപ്പോള്‍ അയല്ക്കാര്ക്ക് സംശയം ജനിച്ചു. ഒടുവില്‍ അയല്‍ക്കാര്‍ തന്നെ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് കള്ളക്കളി പുറത്തറിഞ്ഞത്.
അമ്മയ്ക്കും മകള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, ഇരുവരും ഈമാസം ഇരുപതിന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ആദ്യ വിചാരണയ്ക്കു ഹാജരാകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല