പത്തുവര്‍ഷത്തിനുശേഷം ചൈനയില്‍ പോളിയോബാധിതരെ കണ്െടത്തിയതായി റിപ്പോര്‍ട്ട്. സിംഗ്ജിയാംഗ് പ്രവിശ്യയിലാണു നാലു കുട്ടികള്‍ക്കു പോളിയോ ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിനു റിപ്പോര്‍ട്ടു ലഭിച്ചത്. പാക്കിസ്ഥാനില്‍നിന്നാണു പോളിയോ വൈറസുകള്‍ ചൈനയിലേക്കു പകര്‍ന്നതെന്നു സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
റിപ്പോര്‍ട്ടു പുറത്തുവന്നശേഷം ഇന്ത്യയുടെ അതിര്‍ത്തി മേഖലകളിലും പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പോളിയോയെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കുട്ടികള്‍ നിര്‍ബന്ധമായും പോളിയോ ബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്. പാക്കിസ്ഥാനില്‍ പോളിയോ ബാധിച്ച 84 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല