സാബു ചുണ്ടക്കാട്ടില്‍
പൊന്നിന് ചിങ്ങമാസത്തിലെ അവിട്ടം നാളില്‍ (സെപ്റ്റംബര്‍ 10) മാഞ്ചസ്റ്റര്‍ ഗാന്ധി ഹാളില്‍ നടന്ന ഫ്രണ്ട്സ് ഓണാഘോഷം തനിമ കൊണ്ടും പ്രൌഡി കൊണ്ടും ശ്രദ്ധേയം ആയിരുന്നു. രാവിലെ 11 മണിക്ക് ക്ലബ് മാനേജര്‍ ആന്സന് സ്റ്റീഫന്‍ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്ത പൊതു സമ്മേളനത്തോടെ ആരംഭിച്ചു വൈകീട്ട് ആറ് മണിക്ക് വടംവലിയോടെ സമാപിച്ചു.
അഹമ്മദ് അബൂട്ടി കോറിയോഗ്രാഫിയില്‍ 8 കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം അവിസ്മരണീയമായ മുഹൂര്‍ത്തം സമ്മാനിച്ചപ്പോള്‍ സെബാന്റെ നേതൃത്വത്തില്‍ അനില്‍ അധികാരവും, വിന്‍സന്റ് മാര്‍ക്കോസും ചേര്‍ന്ന് വിഭവ സമൃദമായ ഓണസദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു. വിവിധ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കിയവര്‍ക്കൊപ്പം ക്ലബിന്റെ വെബ്സൈറ്റ്ഡിസൈനര് ബിജു അഗസ്റ്റിനെ ആദരിച്ചു.
അവതരണ ശൈലിയിലും തനിമയിലും വേറിട്ട് നിന്ന കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് റോബിന് ജോസഫും ജിജു സൈമനും ആയിരുന്നു. പരിപാടികളുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാവര്ക്കും വൈസ് ക്യാപ്റ്റന്‍ ലിബു ഫെന്‍ നന്ദിയും പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല