ഫസാര്ക്കര്ലി ഹോളി നെയിം ഇടവകയില്‍ ഈ വര്‍ഷത്തെ കൊന്തനമസ്കാരം ഒക്റ്റോബര്‍ ഒന്ന് മുതല്‍ പത്തുവരെ നടക്കും. ഇടവകയിലെ ഒമ്പത് ഏരിയയിലുള്ള വീടുകളിലായിരിക്കും, വൈകീട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെ കൊന്ത നമസ്കാരം നടക്കുക. ഒന്നാം തിയ്യതി ജോസി, റിയ എന്നിവരുടെ വീട്ടിലും, രണ്ടാം തിയ്യതി 3.30 മുതല്‍ ഹോളി നെയിം ചര്‍ച്ചില്‍ കൊന്ത നമസ്കാരവും 4.30 നു പതിവുള്ള പോലെ വിശുദ്ധ കുര്‍ബ്ബാനയും നടക്കുന്നതാണ്. മൂന്നാം തിയ്യതി സുബിന്, രെഫെന്സിയ എന്നിവരുടെ വീട്ടിലും നാലാം തിയ്യതി എബ്രഹാം, കുഞ്ഞുമോള്‍ എന്നിവരുടെ വീട്ടിലും അഞ്ചാം തിയ്യതി സുഭാഷ്, മിനി, ആറാം തിയ്യതി സുനി, മിനി എന്നിവരുടെയും ഏഴാം തിയ്യതി ജെംസ് , ഷേര്‍ളി എന്നിവരുടെയും എട്ടാം തിയ്യതി ജിജിമോന്, സോണിയ എന്നിവരുടെ വീട്ടിലും ഒന്‍പതാം തിയ്യതി പ്രിന്‍സ്, സിന്ധു എന്നിവരുടെ വീട്ടിലും കൊന്ത നമസ്കാരം നടക്കും. പരിശുദ്ധ മാറിയതിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ ഇടവക ജനങ്ങളെയും ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍ :07727186192
ടോം തോമസ്:01515234090
അനു തോമസ്:07828737502
കുഞ്ഞുമോള്‍ സക്കറിയ:07753505011
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല