കഴിഞ്ഞ വര്‍ഷം ബി.എസ്.എന്‍.എല്ലിന് ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കെടുപ്പിലാണ് ഇത്രയും രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും 3ജി സ്പെക്ട്രം, ബ്രോഡ്ബാന്‍ഡ് എന്നിവക്കുമായാണ് സ്ഥാപനം ഏറ്റവുമധികം തുക ചെലവഴിച്ചതെന്നാണ് അറിയുന്നത്.
2009-10 സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്ലിന്‍െറ മൊത്തം നഷ്ടം 1823 കോടി രൂപയായിരുന്നു. എന്നാല്‍ കമ്പനിയുടെ ഓഡിറ്റ് ചെയ്യാത്ത കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോഴാണ് കണക്ക് ഇത്രയുമായത്. 3ജി, ബ്രോഡ്ബാന്‍ഡ് എന്നിവക്കായി 18500 കോടി രൂപയാണ് കമ്പനി സര്‍ക്കാരിന് നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 28876 കോടി രൂപയാണ്.
ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍10 ശതമാനം കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2009-10 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 32072 കോടി രൂപയായിരുന്നു. ബിഎസ്എന്‍എല്ലിന്റെ മൊത്തം വരുമാനത്തിന്റെ 47%മാനത്തിലധികവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് ഉപയോഗിക്കുന്നത്. അതേസമയം ഇതിന് പരിഹാരം കാണാന്‍ സ്വമേധയാ വിരമിക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2005-06ല്‍ 10000 കോടിയുടെ വരുമാനമുണ്ടാക്കിയ കമ്പനി അതിനുശേഷം നഷ്ടത്തിന്‍െറ കണക്കുകളാണ് രേഖപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല