മൈക്കല്‍ ഓവന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ലീഡ്സ് യുണൈറ്റഡിനെ തകര്‍ത്ത് പ്രീമിയര്‍ ലീഗിലെ വമ്പനായ മാഞ്ചസ്റര്‍ യുണൈറ്റഡ് കാര്‍ലിംഗ് കപ്പ് നാലാം റൌണ്ട് ജയമാഘോഷിച്ചു. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ വിജയം. വെറ്ററന്‍ താരം റിയാന്‍ ഗിഗ്സാണ് മൂന്നാം ഗോള്‍ നേടിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിലെ മൂന്നുഗോളുകളും പിറന്നത് ആദ്യപകുതിയിലാണ് . പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ 3-1ന് തകര്‍ത്ത ടീമിലെ എല്ലാവരെയും മാറ്റിയാണ് കോച്ച് അലക്സ് ഫെര്ഗൂസന് മാഞ്ചസ്ററിനെ കളത്തിലിറക്കിയത്. എന്നാല്‍, തങ്ങളുടെ സൈഡ് ബെഞ്ചും ശക്തമാണെന്നുതെളിയക്കുന്നതായി ഇന്നത്തെ മത്സരം.
മത്സരം ആരംഭിച്ച പതിനഞ്ചാം മിനിട്ടില്‍ തന്നെ മാഞ്ചസ്റര്‍ അക്കൌണ്ട് തുറന്നു. വലതുവിംഗിലൂടെ മുന്നേറിയ ദക്ഷിണ കൊറിയന്‍ മിഡ്ഫീല്‍ഡര്‍ പാര്‍ക്ക് ജി-സംഗ് പന്ത് ഓവന് കൈമാറി. പിഴവുകളൊന്നും കൂടാതെ ഓവന് പന്ത് ലക്ഷ്യത്തിലെത്തിച്ചു. 32-ാംമിനിട്ടില്‍ ഓവന്റെ രണ്ടാം ഗോളും പിറന്നു. മെയിം ബിറാം ഡിയൂഫ് ആണ് ഗോളിനു വഴിയൊരുക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റ്യാന്‍ ജിഗ്സ ് മാഞ്ചസ്ററിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ ഷ്രൂസ്ബെറി ടൌണിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കു തകര്‍ത്ത് ആഴ്സണല്‍ മിന്നി . കീറണ്‍ ഗിബ്സ്, അലക്സ് ഒക്സ്ളേയ്ഡ് ചേംബര്ലെയ്ന്, യോസി ബെനയോണ് എന്നിവരാണ് ആഴ്സണലിന്റെ സ്കോറര്‍മാര്‍. ജയിംസ് കോളിന്‍സാണ് ഷ്രൂസ്ബെറിയുടെ ആശ്വാസഗോള്‍ നേടിയത്. മറ്റുമത്സരങ്ങളില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്സ ആസ്റന്വില്ലയേയും ന്യൂകാസില്‍ യുണൈറ്റഡ് നോട്ടിംഗ്ഹാം ഫോറസ്റിനെയും പരാജയപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല