1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

ഒരു സിഗരറ്റിന് തീ കൊളുത്തി പുകയൂതിക്കൊണ്ടിരിക്കാന്‍ നല്ല രസമാണെന്നു കരുതുന്നവര്‍ക്ക് ഒരു അപ്രിയ വാര്‍ത്ത, പുകവലിക്കാര്‍ക്ക് ഓരോ ദിവസത്തെയും ഓര്‍മകളില്‍ മൂന്നില്‍ ഒരു ഭാഗം ഓര്‍മയും നഷ്ടമാകുമെന്ന് പുതിയ കണ്ടെത്തല്‍. നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയതാണ് ഈ വസ്തുത. പരിപാടിയില്‍ പുകവലിക്കാരും പുകവലിക്കാതവരും വലിനിര്‍ത്തിയവരും പങ്കെടുത്തിരുന്നു. എല്ലാവരോടും ചെറിയ ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. പുകവലിക്കാര്‍ പൂര്‍ണ പരാജയമായിരുന്നു എന്ന് തന്നെ പറയാം. അവര്‍ക്ക് 59 ശതമാനം കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ. വലിക്കാത്തവര്‍ 81 ശതമാനവും വലിനിര്‍ത്തിയവര്‍ 74 ശതമാനവും സ്കോര്‍ ചെയ്തു.

പുതിയ കണ്ടെത്തലുകള്‍ പുകവലി വിരുദ്ധ പരിപാടികള്‍ക്ക് ഉപകാരപ്പെടുമെന്ന് യുനിവേഴ്സിറ്റിയിലെ ഡ്രഗ് ആന്റ് ആല്‍കഹോള്‍ റിസര്‍ച്ച് ഗ്രുപ്പിന്റെ തലവന്‍ ഡോ. ടോം ഹെഫ്മാന്‍ പറഞ്ഞു. യു കെയില്‍ 10 മില്യന്‍ പുകവലിക്കാരും അമേരിക്കയില്‍ 45 മില്യന്‍ പുകവലിക്കാരും ഉണ്ടെന്നാണ് കണക്ക്. അപ്പോള്‍ പുകവലിയുടെ ദൂഷ്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടത് അത്വാവശ്യമാണ് പ്രത്യേകിച്ച് നമ്മുടെ ഓര്‍മയെ പോലും അത് ബാധിക്കുംമെന്നിരിക്കെ. ആദ്യമായാണ്‌ ഒരു പഠനത്തില്‍ പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യത്തിനു ഗുണകരമാണെന്ന് പഠനത്തില്‍ തെളിയുന്നത്, വലി ഉപേക്ഷിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നരിയാം എങ്കിലും ചിന്താശേഷിയെ കൂടി ഉത്തേജിപ്പിക്കാന്‍ കഴിയുമെന്നത് മനസ്സിലാക്കുന്നത് ഇപ്പോഴാണ്.

ഗവേഷണത്തിന്റെ തുടര്‍ച്ചയായി പരോക്ഷ പുകവലിയുടെ ദൂഷ്യങ്ങളെപ്പറ്റി ആഴത്തില്‍ പഠിക്കാന്‍ പോകുകയാണ് അവര്‍. കഴിഞ്ഞ വര്ഷം ഡോ. ഫെഫ്മാന്‍ നയിച്ച ഗവേഷണത്തില്‍ മദ്യപാനം ഓര്‍മശക്തിയെ ബാധിക്കുന്നതിനെ കുറിച്ചും പഠിച്ചിരുന്നു. കുടിയന്മാര്‍ തങ്ങളുടെ ഓര്‍മ്മശക്തി കുറ യുന്നതിനെപ്പറ്റി ബോധവാന്മാരല്ല എന്ന് കണ്ടെത്തിയിരുന്നു. ഇനി ഒരു സിഗരറ്റ് കത്തിക്കുംബോഴും ഒരു പെഗ് ഒഴിക്കുമ്പോഴും ഇതുകൂടി ഓര്‍ക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.