1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് രണ്ട് വാനുകള്‍ വന്ന നില്‍ക്കുന്നു, വാനിന്റെ വാതില്‍ തുറന്ന്‍ തോക്ക് ചൂണ്ടുന്ന ആക്രമികള്‍, ഗതാഗതം സ്തംഭിച്ചു. എല്ലാവരും നോക്കി നില്‍ക്കെ അവര്‍ വാനില്‍ നിന്നും മൃതദേഹങ്ങള്‍ റോഡിലേയ്ക്ക് എറിയാന്‍ തുടങ്ങി. ഹോളിവുഡ് സിനിമയിലെ രംഗമാണിതെന്നു വിചാരിച്ചെങ്കില്‍ തെറ്റി. മെക്സിക്കോയിലെ ഒരു കടലോര പ്രധാന നഗരത്തില്‍ നടന്നതാണ്. സ്ത്രീകളുടെതടക്കം മുപ്പത്തിയഞ്ച് മൃതദേഹങ്ങള്‍ റോഡില്‍ തലങ്ങും വിലങ്ങും കിടന്നു.

വരക്രുസ് സ്റ്റേറ്റിലെ ബൊക്ക ദേ റിയോ പട്ടണത്തിലാണ് ഈ ക്രുരത അരങ്ങേറിയത്. ഈ പ്രദേശം മയക്ക്മരുന്നു മാഫിയക്കാരുടെ പ്രധാന താവളമാണ്. മയക്ക് മരുന്നിനും കള്ളക്കടത്തിനും തട്ടിക്കൊണ്ട് പോകലിനും പേര് കേട്ട മെക്സിക്കോയെ പോലും ഞെട്ടിപ്പിച്ചു കളഞ്ഞു ഈ സംഭവം. സിറ്റാസ് ഡ്രഗ് സംഘവും മയക്ക് മരുന്ന് സംഘങ്ങളും വരക്രുസ് സ്റ്റേറ്റിന്റെ നിയന്ത്രണത്തിനായി നിരന്തരം യുദ്ധത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഈ ക്രൂരത അരംങ്ങേറിയതെന്നു കരുതുന്നു.

മരിച്ചവരില്‍ 12 പെണ്ണുങ്ങള്‍ ഉണ്ടായിരുന്നെന്ന്‍ പോലിസ് പറഞ്ഞു. ഏഴു പേരെ തിരിച്ചറിഞ്ഞു. അവരെല്ലാം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാനെന്നാണ് പോലീസ് നിഗമനം. കുടാതെ തിങ്കളാഴ്ച ജയില്‍ ചാടിയവരും മരിച്ചവരുടെ കൂട്ടതിലുണ്ടായിരുന്നു. മിക്കവാറും എല്ലാ ക്രൂരക്രിത്യങ്ങളിലും പങ്കാളികളാകുന്ന അവര്‍ ഏതു ഗ്രൂപ്പുകാരാണെന്നു മാത്രം പോലിസ് വ്യക്തമാക്കിയിട്ടില്ല.

നിയന്ത്രിക്കാനാകാത്ത വിധം വിപുലമാണ് മെക്സിക്കോയിലെ മയക്ക് മരുന്ന്‍, കള്ളക്കടത്ത് ലോകം. ഇതിനെല്ലാമുപരി കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോയി വിലപേശലും എല്ലാം ആയി ഭീകരന്തരിക്ഷം ആണവിടെ. മെക്സിക്കോയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 35000 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. എന്നാല്‍ 40000 കടക്കുമെന്നാണ് മറ്റ് വൃത്താന്തങ്ങള്‍ പറയുന്നത്. വടക്കന്‍ മെക്സിക്കോയിലെ ഒരു കാസിനോയില്‍ കഴിഞ്ഞ മാസം 52 പേരുടെ മരണകാരണമായ തീപിടുത്തത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ട് പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. സൈറ്റാസ് സംഘത്തില്‍ പെട്ടവരാണ് തങ്ങളെന്ന് അവര്‍ സമതിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.