ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രിയാര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് പരി. സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുള്ള എല്‍ദോസ് കൗങ്ങിന്‍പള്ളി നടത്തുന്ന കൂട്ടായ്മകളില്‍ സഭാകാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ യാക്കോബായ സഭയില്‍ പെട്ട ചില വ്യക്തികള്‍ സഹകരിച്ചും സമാന്തരമായി പ്രവര്‍ത്തിച്ചും വരുന്നു.
പരി. സഭ രണ്ടുവര്‍ഷമായി ഇവര്‍ തെറ്റുതിരുത്തി മടങ്ങിവരുവാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ മാതൃസഭയിലേക്കു മടങ്ങി വരാത്തതായ ഇത്തരം വ്യക്തികള്‍ക്കെതിരായി സഭയുടെ പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനപ്രകാരം ഇവര്‍ ഒക്ടോബര്‍ 31നു മുമ്പായി യുകെയിലെ യാക്കോബായ സഭയുടെ ഇടവകകളില്‍ അംഗത്വമെടുത്തിരിക്കണം.
അല്ലാത്തപക്ഷം ഇവരെ ഇന്ത്യയിലുള്ള ഇവരുടെ മാതൃ ഇടവകകളില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള സഭാ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് ശ്രേഷ്ഠ കാത്തോലിക്ക, ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സുകൊണ്ട് പൊതുകല്പനവഴിയായി അറിയിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല