1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്‌കന്തോര്‍പ്പിലെ മലയാളീ അസോസിയേഷന്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ച ഓണ നിലാവ് അവിസ്മരണീയമായി. മുഖ്യാതിഥികളായി കൌണ്‍സിലര്‍ ജോണ്‍ ബ്രിഗ്സ്‌ റവ: ഫാദര്‍ പീറ്റര്‍ എന്നിവരെ താലപ്പൊലിയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. മാവേലി മന്നന്‍ കൂടി ചേര്‍ന്ന് നിലവിളക്ക് കത്തിച്ചു ആഘോഷത്തിന്നു നാന്ദി കുറിച്ചു. വര്‍ണ വിസ്മയം വിതറിയ അത്തപ്പൂക്കളം ഒരുക്കി സമാരംഭിച്ച ഓണ നിലാവ് കുട്ടികളുടെ അതുല്യ കലാപരിപാടികള്‍, പുരുഷന്മാര്‍ അവതരിപ്പിച്ച കോല്‍ക്കളി , തിരുവാതിര , ഓണപ്പാട്ടുകള്‍, നാടന്‍ കലാ രൂപങ്ങള്‍ എന്നിവ സ്‌കന്തോര്‍പ്പില്‍ ഓണത്തനിമ നിറഞ്ഞു നിന്ന ആഘോഷമായി.

ഏവരും സംഘാടകരും പങ്കാളികളും സഹകാരികളും ആയി വിജയിപ്പിച്ച ഒരു ഓണാഘോഷം അതായിരുന്നു സ്‌കന്തോര്‍പ്പിന്റെ എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വളരെ സന്തോഷത്തോടെ അറിയിച്ചു. ഓണത്തിന്റെ സമത്വ സാഹോദര്യ സുവര്‍ണ കാലത്തിന്റെ മാസ്മരികത വിളങ്ങിയ സ്‌കന്തോര്‍പ്പിലെ ഓണ നിലവില്‍ തൂശനിലയില്‍ വിളമ്പിയ 23 ഇനം ഓണ വിഭവങ്ങള്‍ ഏവരും വളരെ ആസ്വദിച്ചു.

വാശിയേറിയ ഓണക്കളികള്‍ അംഗങ്ങള്‍ക്കിടയില്‍ ആവേശം ഉണര്‍ത്തി. വടംവലി, തലപ്പന്തുകളി, സ്പൂണ്‍ റേസ്, ചാക്കില്‍ കയറി ചാട്ടം തുടങ്ങി നിരവധിയായ ഒണാനുബന്ധ മത്സരങ്ങള്‍ നടത്തിയതില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നവയായിരുന്നു എന്നതിനാല്‍ എല്ലാവര്‍ക്കും അസ്വദിക്കാനായി.അവിസ്മരണീയമായ സ്‌കന്തോര്‍പ്പ് ഓണ നിലാവ് മത്സര വിജയികള്‍ക്കും കലാ വിരുന്ന് ഒരുക്കിയ കലാകാരന്മാര്‍ക്കും സമ്മാനം വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും കൌണ്‍സിലര്‍ സര്‍ട്ടിഫിക്കറ്റ്‌സ് വിതരണം ചെയ്തു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.